---
title: " കസേരയ്ക്ക്  കസേരയെടുത്ത്; ചെക്യാട് പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ സംഘർഷം (ദൃശ്യം കാണാം)"
english_title: "Discussion on the selection of candidates for Chekyad Panchayat, tension arises"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326458/discussion-on-the-selection-of-candidates-for-chekyad-panchayat-tension-arises-new-update"
published_at: "2025-11-18T10:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691bfaac2e8c0_chekyad_sangarsham.jpg"
keywords: []
---

#  കസേരയ്ക്ക്  കസേരയെടുത്ത്; ചെക്യാട് പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ സംഘർഷം (ദൃശ്യം കാണാം)

> **Lead Summary:** **കോഴിക്കോട് : **ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ പലയിടത്തും സമവായമായില്ല. ചിലയിടത്ത് യുഡിഎഫിൽ സീഭജനത്തിലും അനിശ്ചിതത്വം തുടരുന്നു. ഇതിനെ ഇന്നലെ രാത്രി ചെക്യാട് പറക്കടവിനടുത്ത് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ യോഗത്തിനിടെ സംഘർഷം.

## Article Content

**കോഴിക്കോട് : **ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ പലയിടത്തും സമവായമായില്ല. ചിലയിടത്ത് യുഡിഎഫിൽ സീഭജനത്തിലും അനിശ്ചിതത്വം തുടരുന്നു. ഇതിനെ ഇന്നലെ രാത്രി ചെക്യാട് പറക്കടവിനടുത്ത് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ യോഗത്തിനിടെ സംഘർഷം.

പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടാൻ ശ്രമമുണ്ടായി. ഒടുവിൽ വാർഡ് മെമ്പർ കസേരയിൽ ആര് ഇരിക്കണമെന്ന് നിർണ്ണയിക്കാനെത്തിയവരെ കസേരയെടുത്ത് തല്ലി ഓടിക്കേണ്ട ഗതികേടിലായി വീട്ടുകാർ. നൂറ്റി എഴുപത്തിയഞ്ചോളം പേർ പങ്കെടുത്ത യോഗമാണ് അലസി പിരിഞ്ഞത്.

ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് യുഡി എഫ് കോൺഗ്രസിന് വിട്ടു നൽകിയിരുന്നു. യുഡിഎഫിൻ്റെ ശക്തി കേന്ദ്രമാണ്. ഇവിടെ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ നേതാവ് അഡ്വ. ഫായിസ് മുതിർന്ന കോൺഗ്രസ് നേതാവും മുൻഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ കുഞ്ഞി കേളു എന്നിവർക്ക് വേണ്ടിയാണ് പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

പ്രവർത്തകരുടെ വികാരം ഉന്നതതല സമിതിയെ അറിയിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കളായ പൊന്നംങ്കോട്ട് അബൂബക്കർ ഹാജി, കെ.പി നാണു , പൂളേൻ്റ വിട മഹമൂദ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326458/discussion-on-the-selection-of-candidates-for-chekyad-panchayat-tension-arises-new-update)