---
title: "ധൈര്യമെങ്കിൽ എടുകേടാ.....; തോക്കുധാരികളായ അഞ്ച് കള്ളന്മാരെ വെടിയുതിർത്ത് തുരത്തി ജ്വല്ലറി ഉടമ"
english_title: "Jewelry store owner shoots and kills five armed robbers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326455/jewelry-store-owner-shoots-and-kills-five-armed-robbers"
published_at: "2025-11-18T10:01:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691bf6efea6da_Jewelry_store_owner_shoots_and_kills_five_armed_robbers.jpg"
keywords: []
---

# ധൈര്യമെങ്കിൽ എടുകേടാ.....; തോക്കുധാരികളായ അഞ്ച് കള്ളന്മാരെ വെടിയുതിർത്ത് തുരത്തി ജ്വല്ലറി ഉടമ

> **Lead Summary:** **കാലിഫോർണിയ: [** കറുത്ത മാസ്കുകളും കയ്യുറകളുമായി മോഷണത്തിനെത്തിയ കവർച്ചാ സംഘത്തെ തോക്കുപയോഗിച്ച് ധീരമായി നേരിട്ട് തുരത്തിയ 'ഒലിവിയാസ് ഫൈൻ ജ്വല്ലറി' ഉടമ അഭിനന്ദനങ്ങളേറ്റു വാങ്ങുന്നു. 2025 നവംബർ 13 വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

## Article Content

**കാലിഫോർണിയ: [** കറുത്ത മാസ്കുകളും കയ്യുറകളുമായി മോഷണത്തിനെത്തിയ കവർച്ചാ സംഘത്തെ തോക്കുപയോഗിച്ച് ധീരമായി നേരിട്ട് തുരത്തിയ 'ഒലിവിയാസ് ഫൈൻ ജ്വല്ലറി' ഉടമ അഭിനന്ദനങ്ങളേറ്റു വാങ്ങുന്നു. 2025 നവംബർ 13 വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

ജ്വല്ലറിയിൽ അതിക്രമിച്ചു കയറിയ കവർച്ചക്കാർ ആദ്യം വിലപിടിപ്പുള്ള ആഭരണങ്ങൾ വെച്ചിരുന്ന ഗ്ലാസ് കവറുകൾ തകർക്കാൻ ശ്രമിച്ചു. എന്നാൽ, കടയിലെ ക്ലാർക്ക് ഇടപെട്ട് കള്ളനെ കൗണ്ടറിന് മുകളിലൂടെ തള്ളിമാറ്റി. നിമിഷങ്ങൾക്കകം, കടയുടമ തോക്കുമായി പുറത്തുവന്ന് കള്ളന്മാർക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങിയതോടെ ഭയന്ന കവർച്ചക്കാർ മോഷ്ടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കടയിൽ നിന്നും ഇറങ്ങി തെരുവിലേക്ക് പേടിച്ചോടുകയായിരുന്നു. ഉടമയുടെ ധൈര്യമാണ് ഒരു വൻ കവർച്ചാശ്രമം പരാജയപ്പെടുത്തിയത്.

അപ്പോഴും $170,000 (ഏകദേശം 1,50,71,775 രൂപ) -ത്തിന്റെ ആഭരണങ്ങൾ കള്ളന്മാർ കവർന്നിരുന്നു എന്ന് പൊലീസ് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് പിന്നീട് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. വീഡിയോയിൽ കള്ളന്മാർക്ക് നേരെ കടയുടമ വെടിയുതിർക്കുന്നതും ആകെ ഭയന്നുപോയ കള്ളന്മാർ കടയിൽ നിന്നും ഓടിപ്പോകുന്നതും കാണാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326455/jewelry-store-owner-shoots-and-kills-five-armed-robbers)