---
title: "വിയ്യൂർ ജയിലിൽ എൻഐഎ പ്രതികൾക്ക് ക്രൂരമർദ്ദനം; ഉദ്യോഗസ്ഥർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി, ജയിൽ സൂപ്രണ്ടുമാർ ഇന്ന് ഹാജരാകണം"
english_title: "NIA accused brutally tortured in Viyyur jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326451/nia-accused-brutally-tortured-in-viyyur-jail"
published_at: "2025-11-18T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691bef2b1d304_viyour_jail.jpg"
keywords: []
---

# വിയ്യൂർ ജയിലിൽ എൻഐഎ പ്രതികൾക്ക് ക്രൂരമർദ്ദനം; ഉദ്യോഗസ്ഥർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി, ജയിൽ സൂപ്രണ്ടുമാർ ഇന്ന് ഹാജരാകണം

> **Lead Summary:** **തൃശ്ശൂർ : [**വിയ്യൂർ സെൻട്രൽ ജയിലിൽ എൻഐഎ കേസിലെ പ്രതികളെ ഉദ്യോഗസ്ഥർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ പ്രതികളായ പി.എം. മനോജ്, അസ്ഹറുദ്ദീൻ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**തൃശ്ശൂർ : [**വിയ്യൂർ സെൻട്രൽ ജയിലിൽ എൻഐഎ കേസിലെ പ്രതികളെ ഉദ്യോഗസ്ഥർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ പ്രതികളായ പി.എം. മനോജ്, അസ്ഹറുദ്ദീൻ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരാതിയെ തുടർന്ന് എൻഐഎ കോടതി വിഷയത്തിൽ ഇടപെട്ടു. വിയ്യൂർ, പൂജപ്പുര ജയിൽ സൂപ്രണ്ടുമാരോട് ഇന്ന് വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, പ്രതികളുടെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും എൻഐഎ കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ 13 നാണ് ജയിൽപുള്ളികൾക്ക് മർദ്ദനമേറ്റത്. സെല്ലിൽ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്നാണ് മർദ്ദനമുണ്ടായത്. പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ ആവശ്യപ്പെട്ട് ഡിജിപിക്ക്‌ പരാതി ലഭിച്ചു. ജയിൽ വാർഡനായ അഭിനവ്, ജോയിന്‍റ് സൂപ്രണ്ട് ശ്രീജിത്ത്, ഡപ്യൂട്ടി സൂപ്രണ്ട് കിരൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നാണ് പരാതിയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326451/nia-accused-brutally-tortured-in-viyyur-jail)