---
title: "എവിടുന്ന് കിട്ടി ഈ ധൈര്യം ...? കാഴ്ചയില്ലാത്ത വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവർന്നു;  പത്തൊമ്പതുകാരി അറസ്റ്റിൽ"
english_title: "Nineteen-year-old girl arrested for attacking elderly woman and stealing her gold jewelry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326444/nineteen-year-old-girl-arrested-for-attacking-elderly-woman-and-stealing-her-gold-jewelry"
published_at: "2025-11-18T08:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691bdf1b8fd42_ARREST.jpg"
keywords: []
---

# എവിടുന്ന് കിട്ടി ഈ ധൈര്യം ...? കാഴ്ചയില്ലാത്ത വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവർന്നു;  പത്തൊമ്പതുകാരി അറസ്റ്റിൽ

> **Lead Summary:** കിടപ്പുരോഗികളായ വയോധികർ (തോമസ് ബാബുവും ഭാര്യ സൗമിനിയും) താമസിക്കുന്ന വാടകവീട്ടിൽ അതിക്രമിച്ചുകയറി കാഴ്ചയില്ലാത്ത സൗമിനിയുടെ കാതിലെ ഒരു പവന്റെ സ്വർണക്കമ്മലുകൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ. പുല്ലൂർ രാമൻകുളത്താണ് സംഭവം

## Article Content

കിടപ്പുരോഗികളായ വയോധികർ (തോമസ് ബാബുവും ഭാര്യ സൗമിനിയും) താമസിക്കുന്ന വാടകവീട്ടിൽ അതിക്രമിച്ചുകയറി കാഴ്ചയില്ലാത്ത സൗമിനിയുടെ കാതിലെ ഒരു പവന്റെ സ്വർണക്കമ്മലുകൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ. പുല്ലൂർ രാമൻകുളത്താണ് സംഭവം

രണ്ടാംപ്രതി പുല്ലൂർ അച്ചിപ്പമ്പൻ വീട്ടിൽ റബിൻഷ(19) യെയാണ് മഞ്ചേരി പോലീസ് അറസ്റ്റ്‌ ചെയ്തത്. ഇവരുടെ മാതാവും ഒന്നാംപ്രതിയുമായ ജസീറമോൾ(47) നേരത്തെ പോലീസ് പിടിയിലായിരുന്നു. ഒളിവിൽ പോയ റബിൻഷക്കായി പോലീസ് തിരച്ചിൽ നടത്തിവരുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ഇരുവരും ചേർന്ന് കവർച്ച നടത്തിയത്.

വയോധികരെ പരിചരിക്കുന്ന സ്ത്രീ വീട്ടിൽപോയ തക്കംനോക്കിയാണ് അയൽവാസികളായിരുന്ന പ്രതികൾ കവർച്ച നടത്തിയത്. വയോധികയുടെ കൈകൾ ഒരാൾ പിടിച്ചുവെക്കുകയും ശബ്ദം പുറത്തുവരാതിരിക്കാൻ മുഖം പൊത്തിപ്പിടിക്കുകയും ചെയ്തശേഷം കമ്മലുകൾ മറ്റെയാൾ ഊരിയെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326444/nineteen-year-old-girl-arrested-for-attacking-elderly-woman-and-stealing-her-gold-jewelry)