---
title: "'മുഖം വെട്ടിത്തിളങ്ങാൻ, കണ്ണിന് ചുറ്റുമുള്ള  കറുപ്പകറ്റാൻ'..:  ബദാം ഓയിൽ ഉപയോഗിച്ചാലുള്ള ഗുണങ്ങൾ....!  "
english_title: "Benefits of almond oil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326421/benefits-of-almond-oil"
published_at: "2025-11-17T20:56:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691b40e7869f6_BADAM.jpg"
keywords: []
---

# 'മുഖം വെട്ടിത്തിളങ്ങാൻ, കണ്ണിന് ചുറ്റുമുള്ള  കറുപ്പകറ്റാൻ'..:  ബദാം ഓയിൽ ഉപയോഗിച്ചാലുള്ള ഗുണങ്ങൾ....!  

> **Lead Summary:** മുഖ സംരക്ഷണത്തിന് പലതും പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും , മുഖത്തെ കറുത്ത പാട് കുറയ്ക്കാനും , മുഖം തിളങ്ങാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ബദാം ഓയിൽ . പലർക്കും ബദാം ഓയിലിന്റെ ഗുണങ്ങൾ അറിയണം എന്നില്ല . ഏതൊക്കെ രീതിയിൽ നമുക്ക് ബദാം ഓയിൽ ഉപയോഗപ്രദമാകും എന്നുനോക്കാം .

## Article Content

മുഖ സംരക്ഷണത്തിന് പലതും പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും , മുഖത്തെ കറുത്ത പാട് കുറയ്ക്കാനും , മുഖം തിളങ്ങാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ബദാം ഓയിൽ . പലർക്കും ബദാം ഓയിലിന്റെ ഗുണങ്ങൾ അറിയണം എന്നില്ല . ഏതൊക്കെ രീതിയിൽ നമുക്ക് ബദാം ഓയിൽ ഉപയോഗപ്രദമാകും എന്നുനോക്കാം .

*ഒന്ന്...*

*രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ടോ മൂന്നോ തുള്ളി ബദാം ഓയിൽ ഉപയോ​ഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് കറുപ്പകറ്റാൻ സഹായിക്കും.*

*രണ്ട്...*

*ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ബദാം ഓയിൽ, നാരങ്ങാ നീര്, തേൻ എന്നിവ സമം ചേർത്തു മുഖത്തു പുരട്ടുക. അര മണിക്കൂറിനുശേഷം കഴുകിക്കളയുക. നിറവർധിക്കാൻ വളരെ നല്ലതാണ്.
*

*മൂന്ന്...*

*പകുതി നാരങ്ങാ മുറിച്ചെടുത്തു മുഖത്തു നന്നായി സ്‌ക്രബ് ചെയ്യുക. ശേഷം ആൽമണ്ട് ഓയിൽ ഉപയോഗിച്ചു 10 മിനിറ്റ് മസാജ് ചെയ്യുക. സൂര്യപ്രകാശമേറ്റതു മൂലമുള്ള കരുവാളിപ്പും കറുത്തപാടുകളും മാറും.*

*നാല്...*

*ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും മികച്ചൊരു മരുന്നാണ് ബദാം ഓയിൽ.*

*അഞ്ച്....*

*ബദാം ഓയിൽ മുടി സംരക്ഷണത്തിനും ഉത്തമമാണ്. സ്‌ഥിരമായി ഉപയോഗിച്ചാൽ മുടിക്കു നീളവും കരുത്തും വർധിക്കുകയും തിളക്കമേറുകയും ചെയ്യും. ആഴ്‌ചയിൽ ഒരിക്കൽ ബദാം ഓയിൽ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മുടിയുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.*

*

*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326421/benefits-of-almond-oil)