---
title: "15 ഗ്രാം എംഡിഎംഎ കാറിൽ കടത്തി: യുവാവ് ഡാൻസാഫിന്റെ പിടിയിൽ"
english_title: "15 grams of MDMA smuggled in car, youth arrested by Dansaf"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326391/15-grams-of-mdma-smuggled-in-car-youth-arrested-by-dansaf"
published_at: "2025-11-17T16:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691b003dbcf04_15_grams_of_MDMA_smuggled_in_car,_youth_arrested_by_Dansaf.jpg"
keywords: []
---

# 15 ഗ്രാം എംഡിഎംഎ കാറിൽ കടത്തി: യുവാവ് ഡാൻസാഫിന്റെ പിടിയിൽ

> **Lead Summary:** **പയ്യോളി:[**കാറിൽ കടത്താൻ ശ്രമിച്ച 15 ഗ്രാം എംഡിഎംഎയുമായി യുവാവിനെ റൂറൽ എസ്.പി.യുടെ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അറസ്റ്റ് ചെയ്തു. മൂടാടി നോർത്ത് സ്വലാഹിൽ സ്വദേശിയായ വി.എം.കെ.അംഷിദാണ് പോലീസിന്റെ വലയിലായത്.

## Article Content

**പയ്യോളി:[**കാറിൽ കടത്താൻ ശ്രമിച്ച 15 ഗ്രാം എംഡിഎംഎയുമായി യുവാവിനെ റൂറൽ എസ്.പി.യുടെ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അറസ്റ്റ് ചെയ്തു. മൂടാടി നോർത്ത് സ്വലാഹിൽ സ്വദേശിയായ വി.എം.കെ.അംഷിദാണ് പോലീസിന്റെ വലയിലായത്.

ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്ന അംഷിദിന്റെ കാർ പയ്യോളിയിൽ നിന്ന് മൂടാടി ഭാഗത്തേക്ക് പോകുമ്പോൾ തടഞ്ഞു പരിശോധിച്ചപ്പോഴാണ് രാസലഹരി പിടികൂടിയത്. തുടർ നടപടികൾക്കായി പ്രതിയെ പോലീസിന് കൈമാറി.

എംഡിഎംഎ വിൽപന സംഘത്തിന്റെ ഈ മേഖലയിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് വിവരം. ലഹരി കടത്താനുപയോഗിച്ച കെഎൽ 58 ജി 1783 നമ്പർ കാറും പിടിച്ചെടുത്തു. പരിശോധക സംഘത്തിൽ ഡാൻസാഫ് എസ്ഐ മനോജ് രാമത്ത്, എഎസ്‌ഐമാരായ ബി.വി.ഷാജി. വി.പി.ബിനീഷ്, സിപിഒമാരായ അഖിലേഷ്, ടി.കെ.ശോഭിത്ത്, ബി.ശ്യാംജിത്ത്, പി അതുൽ എന്നിവരും പയ്യോളി പോലീസുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326391/15-grams-of-mdma-smuggled-in-car-youth-arrested-by-dansaf)