---
title: "  ഭർത്താവ് ഓടിച്ച സ്‌കൂട്ടർ ലോറിയി‍ല്‍ തട്ടി; ചക്രങ്ങൾ കയറിയിറങ്ങി വീട്ടമ്മയ്ക്കു ദാരുണാന്ത്യം"
english_title: "tragic collision in vaikom woman dies after container lorry hits motorcycle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326390/tragic-collision-in-vaikom-woman-dies-after-container-lorry-hits-motorcycle"
published_at: "2025-11-17T16:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691b05a405a96_vaikkom_accident.jpg"
keywords: []
---

#   ഭർത്താവ് ഓടിച്ച സ്‌കൂട്ടർ ലോറിയി‍ല്‍ തട്ടി; ചക്രങ്ങൾ കയറിയിറങ്ങി വീട്ടമ്മയ്ക്കു ദാരുണാന്ത്യം

> **Lead Summary:** **വൈക്കം: ( **[www.truevisionnews.com]** ) **ഭർത്താവ് ഓടിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് ആണ് മരിച്ചത്. കോട്ടയം തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭർത്താവ് പ്രമോദും. ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇതേ ദിശയിൽ വന്ന കണ്ടയ്നർ ലോറി തട്ടുകയായിരുന്നു. റോഡിൽ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിച്ചു. നിസാര പരിക്കുകളോടെ ഭർത്താവ് രക്ഷപെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.

## Article Content

**വൈക്കം: ( **[www.truevisionnews.com]** ) **ഭർത്താവ് ഓടിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് ആണ് മരിച്ചത്. കോട്ടയം തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭർത്താവ് പ്രമോദും. ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇതേ ദിശയിൽ വന്ന കണ്ടയ്നർ ലോറി തട്ടുകയായിരുന്നു. റോഡിൽ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിച്ചു. നിസാര പരിക്കുകളോടെ ഭർത്താവ് രക്ഷപെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.

മറ്റൊരു സംഭവത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. രണ്ടു പേർക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ-കൂത്താട്ടുകുളം എം.സി റോഡിൽ മിങ്കുന്നതാണ് അപകടം . ആറൂർ മൂഞ്ഞേലിൽ ആൽബിൻ (16), കൈപ്പം തടത്തിൽ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി മിങ്കുന്നം പള്ളിക്കു സമീപമായിരുന്നു അപകടം. മൂവാറ്റുപുഴ വന്നു മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു റോഡിൽ മറിയുകയായിരുന്നു. സംഭവം കണ്ട് എത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326390/tragic-collision-in-vaikom-woman-dies-after-container-lorry-hits-motorcycle)