---
title: "നടത്തം ഇനി വെറുമൊരു നടപ്പല്ല: കുടവയർ കുറയ്ക്കാൻ അഞ്ച് മാന്ത്രിക വഴികൾ!"
english_title: "Exercise Healthy lifestyle Muscular exercise"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326387/Exercise-Healthy-lifestyle-Muscular-exercise-new"
published_at: "2025-11-17T16:05:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691afeb913156_belly_fat.jpeg"
keywords: []
---

# നടത്തം ഇനി വെറുമൊരു നടപ്പല്ല: കുടവയർ കുറയ്ക്കാൻ അഞ്ച് മാന്ത്രിക വഴികൾ!

> **Lead Summary:** (**[https://truevisionnews.com/) ]**നമ്മളിൽ പലർക്കും ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനോ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ നമ്മുടെ കുടവയർ ഒരു വിലങ്ങുതടിയവരുണ്ട്. എന്നാൽ, ഇന്ന് അതിന് ഒരു പ്രതിവിധിയായല്ലോ..?

## Article Content

(**[https://truevisionnews.com/) ]**നമ്മളിൽ പലർക്കും ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനോ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ നമ്മുടെ കുടവയർ ഒരു വിലങ്ങുതടിയവരുണ്ട്. എന്നാൽ, ഇന്ന് അതിന് ഒരു പ്രതിവിധിയായല്ലോ..?

കുടവയർ കുറയ്ക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമത്തിനും സജീവമായ ജീവിതശൈലിക്കും പുറമെ വ്യായാമത്തിന് സുപ്രധാനമായ പങ്കുണ്ട്. എല്ലാ ദിവസവും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യാൻ ഇഷ്ടമില്ലാത്തവർക്കും, വലിയ ചെലവുകളോ ഉപകരണങ്ങളോ ഇല്ലാതെ പിന്തുടരാവുന്നതും വളരെ ആയാസകരവുമായ ഒരു വ്യായാമമാണ് നടത്തം.

ദിവസവുമുള്ള നടത്തം പേശികള്‍ക്ക്‌ വ്യായാമം ഉറപ്പാക്കുകയും വേഗത്തില്‍ കുടവയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും. ദിവസവുമുള്ള നടത്തത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ വരുത്തുന്നത്‌ പല തരത്തിലുള്ള പേശികള്‍ക്ക്‌ വ്യായാമം ഉറപ്പാക്കുകയും വേഗത്തില്‍ കുടവയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും.

തോളിൽ ഭാരം തൂക്കി നടക്കുന്ന വ്യായാമ രീതിയാണ് റക്കിംഗ്  എന്ന് അറിയപ്പെടുന്നത്. ബാക്ക് പാക്കിൽ പുസ്തകങ്ങളോ മറ്റ് ഭാരമുള്ള വസ്തുക്കളോ നിറച്ച് പുറത്ത് തൂക്കി നടക്കാവുന്നതാണ് ഈ വ്യായാമം. റക്കിംഗ് കൂടുതൽ വേഗത്തിൽ കാലറി കത്താനും കൂടുതൽ പേശികൾക്ക് ജോലി നൽകി ചയാപചയം മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ, ഇങ്ങനെ ചെയ്യുമ്പോൾ തോളുകൾക്ക് അമിത സമ്മർദ്ദം നൽകുന്ന രീതിയിൽ ഭാരം ചെലുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സാധാരണ നടത്തത്തേക്കാൾ എളുപ്പത്തിൽ കാലറി കത്തിച്ചു കളയാൻ വേഗത്തിലുള്ള നടത്തവും ഓട്ടവും സഹായിക്കും. വേഗത എത്രത്തോളം വർദ്ധിപ്പിക്കുന്നുവോ അത്രയും കൂടുതൽ കാലറിയാണ് ശരീരം ഉപയോഗിക്കുന്നത് എന്നതാണ് ഇതിന്റെ കണക്ക്. ദിവസവും 30 മുതൽ 40 മിനിറ്റ് വരെ വേഗത്തിൽ നടക്കുന്നത് കുടവയർ കുറയ്ക്കുന്നതിന് വളരെ സഹായകമാകും.

കുടവയർ കുറയ്ക്കുന്നതിനായി ആദ്യം നടന്നും, തുടർന്ന് ഓടിയും, പിന്നീട് വീണ്ടും വേഗം കുറച്ച് നടന്നും നടത്തുന്ന മിശ്രിത പരീക്ഷണങ്ങൾ വളരെ നല്ലതാണ്. ഈ ശൈലി പിന്തുടരുന്നത് പേശികൾക്കും സന്ധികൾക്കും ഓട്ടം മൂലം വരാവുന്ന അമിതമായ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, ദീർഘദൂരം ഓടി ശീലമില്ലാത്ത തുടക്കക്കാർക്കും ഈ രീതി എളുപ്പത്തിൽ പിന്തുടരാവുന്നതാണ്.

മുന്നോട്ടുള്ള നടത്തത്തേക്കാള്‍ കൂടുതല്‍ കാലറി പിന്നോട്ട്‌ നടക്കുമ്പോഴാണ്‌ കുറയുകയെന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ നടത്ത ശൈലിയില്‍ ബാലന്‍സ്‌ നിലനിര്‍ത്താന്‍ കൂടുതല്‍ പരിശ്രമം ഇടേണ്ടി വരുന്നു. വേഗത്തിലുള്ള നടത്തം 4.3 മെറ്റബോളിക്‌ ഇക്വിവലന്റുകള്‍ (എംഇടി) കത്തിക്കുമ്പോള്‍ പിന്നോട്ടുള്ള നടത്തം ആറ്‌ എംഇടി കത്തിക്കുമെന്ന്‌ അമേരിക്കന്‍ കോളജ്‌ ഓഫ്‌ സ്‌പോര്‍ട്‌സ്‌ മെഡിസിന്‍ ചൂണ്ടിക്കാട്ടുന്നു.

മുട്ടുകള്‍ക്ക്‌ കുറച്ച്‌ മാത്രം സമ്മര്‍ദ്ദം ചെലുത്തുമെന്നതിനാല്‍ പ്രായമായവര്‍ക്കും ഇത്‌ ഫലപ്രദമാണ്‌. എന്നാല്‍ ബാലന്‍സ്‌ തെറ്റി വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326387/Exercise-Healthy-lifestyle-Muscular-exercise-new)