---
title: "നിയമവിരുദ്ധ മദ്റസ; മുസ്‌ലിം കുട്ടികൾക്ക് മതപാഠങ്ങൾ പറഞ്ഞുനൽകിയ അധ്യാപകൻ അറസ്റ്റിൽ"
english_title: "Illegal Madrasa Teacher arrested for giving religious lessons to Muslim children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326382/illegal-madrasa-teacher-arrested-for-giving-religious-lessons-to-muslim-children"
published_at: "2025-11-17T15:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691af760a6223_arrest_gujarat.jpg"
keywords: []
---

# നിയമവിരുദ്ധ മദ്റസ; മുസ്‌ലിം കുട്ടികൾക്ക് മതപാഠങ്ങൾ പറഞ്ഞുനൽകിയ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **ഗുവാഹതി: ( **[www.truevisionnews.com]** )** മുസ്‌ലിം കുട്ടികൾക്ക് മതപാഠങ്ങൾ പറഞ്ഞുനൽകുകയായിരുന്ന അധ്യാപകനെ അറസ്റ്റ് ചെയ്തു. മതപാഠങ്ങൾ മനസിലാക്കാൻ സ്വന്തം വീട്ടിൽ എത്തുന്ന കുട്ടികൾക്ക് ക്ലാസെടുക്കുകയായിരുന്ന മുഹമ്മദ് സലീമുദ്ദീൻ എന്നയാളെയാണ് അസ്മിലെ ലുംധിങിൽ അറസ്റ്റ് ചെയ്തത്. സലീമുദ്ദീന്റെ വീട്ടിൽ നിയമവിരുദ്ധ മദ്റസ പ്രവർത്തിക്കുകയാണെന്ന് ആരോപിച്ച് അന്താരാഷ്ട്ര ഹിന്ദുപരിഷത്തും രാഷ്ട്രീയ ബജ്റങ് ദൾ പ്രവർത്തകരും സംഘർഷമുണ്ടാക്കിയതിനെ തുടർന്നാണ് നടപടി.

## Article Content

**ഗുവാഹതി: ( **[www.truevisionnews.com]** )** മുസ്‌ലിം കുട്ടികൾക്ക് മതപാഠങ്ങൾ പറഞ്ഞുനൽകുകയായിരുന്ന അധ്യാപകനെ അറസ്റ്റ് ചെയ്തു. മതപാഠങ്ങൾ മനസിലാക്കാൻ സ്വന്തം വീട്ടിൽ എത്തുന്ന കുട്ടികൾക്ക് ക്ലാസെടുക്കുകയായിരുന്ന മുഹമ്മദ് സലീമുദ്ദീൻ എന്നയാളെയാണ് അസ്മിലെ ലുംധിങിൽ അറസ്റ്റ് ചെയ്തത്. സലീമുദ്ദീന്റെ വീട്ടിൽ നിയമവിരുദ്ധ മദ്റസ പ്രവർത്തിക്കുകയാണെന്ന് ആരോപിച്ച് അന്താരാഷ്ട്ര ഹിന്ദുപരിഷത്തും രാഷ്ട്രീയ ബജ്റങ് ദൾ പ്രവർത്തകരും സംഘർഷമുണ്ടാക്കിയതിനെ തുടർന്നാണ് നടപടി.

തുടർന്ന് പോലിസ് എത്തി സലീമുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹിന്ദുക്കൾ താമസിക്കുന്ന പ്രദേശത്ത് മദ്റസ തുറക്കാൻ പ്രത്യേക അനുമതി തേടിയില്ലെന്ന് ഹിന്ദുത്വ നേതാവായ അമൃത് പോൾ പറഞ്ഞു. കുട്ടികൾക്ക് മതപാഠങ്ങൾ പറഞ്ഞു കൊടുക്കാൻ മദ്റസയുടെ പോലും ആവശ്യമില്ലെന്ന് പ്രദേശവാസികളായ മുസ്‌ലിംകളും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326382/illegal-madrasa-teacher-arrested-for-giving-religious-lessons-to-muslim-children)