---
title: "ചോറുണ്ടപ്പോൾ എഴുനേറ്റ് തുടങ്ങി ....! ഉച്ചക്ക് ശേഷം സ്വർണവില ഉയർന്നു"
english_title: "Gold price, November 17"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326349/gold-price-november-17"
published_at: "2025-11-17T14:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ae03b286d7_gold.jpg"
keywords: []
---

# ചോറുണ്ടപ്പോൾ എഴുനേറ്റ് തുടങ്ങി ....! ഉച്ചക്ക് ശേഷം സ്വർണവില ഉയർന്നു

> **Lead Summary:** **തിരുവ**ന**ന്തപുരം : **നാലുദിവസമായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് ഉച്ചക്ക് ശേഷം നേരിയ വർധന. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ, ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായി.

## Article Content

**തിരുവ**ന**ന്തപുരം : **നാലുദിവസമായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് ഉച്ചക്ക് ശേഷം നേരിയ വർധന. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ, ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായി.

ഇന്ന് രാവിലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. 91,640 രൂപയായിരുന്നു പവൻ വില. ട്രോയ് ഔൺസിന് അന്താരാഷ്ട്ര മാർക്കറ്റിൽ 4,083.09 ഡോളറിൽനിന്ന് 4,092.81 ഡോളറായി ഉയർന്നു.

വെള്ളിയാഴ്ച രാവിലെയും ഉച്ചക്കുമായി സ്വർണത്തിന് രണ്ടുതവണ വില കുറഞ്ഞിരുന്നു. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് കുറഞ്ഞത്. പവന് 93,160 രൂപയായിരുന്നു വില. ശനിയാഴ്ച പവന് 1140 രൂപയും കുറഞ്ഞു. 91,720 രൂപയായിരുന്നു പവൻ വില. ഞായറാഴ്ചയും ഇതേവിലയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326349/gold-price-november-17)