---
title: "ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം; പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും അപകടത്തിൽപ്പെട്ടു"
english_title: "Sabarimala pilgrims' vehicle meets with accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326341/sabarimala-pilgrims-vehicle-meets-with-accident"
published_at: "2025-11-17T13:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ad9f42940f_accident.jpg"
keywords: []
---

# ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം; പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും അപകടത്തിൽപ്പെട്ടു

> **Lead Summary:** **കോട്ടയം: **ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്. തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ചുകയറുകയായിരുന്നു.

## Article Content

**കോട്ടയം: **ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്. തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ചുകയറുകയായിരുന്നു.

കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326341/sabarimala-pilgrims-vehicle-meets-with-accident)