---
title: "ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: രണ്ടു പേർക്ക് ദാരുണാന്ത്യം"
english_title: "Two people died in a bike accident in Muvattupuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326334/two-people-died-in-a-bike-accident-in-muvattupuzha"
published_at: "2025-11-17T12:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691acecf66658_accident.jpg"
keywords: []
---

# ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: രണ്ടു പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **മൂവാറ്റുപുഴ ( എറണാകുളം ): **ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. രണ്ടു പേർക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ-കൂത്താട്ടുകുളം എം.സി റോഡിൽ മിങ്കുന്നതാണ് അപകടം .

## Article Content

**മൂവാറ്റുപുഴ ( എറണാകുളം ): **ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. രണ്ടു പേർക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ-കൂത്താട്ടുകുളം എം.സി റോഡിൽ മിങ്കുന്നതാണ് അപകടം .

ആറൂർ മൂഞ്ഞേലിൽ ആൽബിൻ (16), കൈപ്പം തടത്തിൽ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി മിങ്കുന്നം പള്ളിക്കു സമീപമായിരുന്നു അപകടം.

മൂവാറ്റുപുഴ വന്നു മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു റോഡിൽ മറിയുകയായിരുന്നു. സംഭവം കണ്ട് എത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326334/two-people-died-in-a-bike-accident-in-muvattupuzha)