---
title: "കഴുത്തിലായി എന്തോ കുത്തിയത് പോലെ തോന്നി; ഹെൽമറ്റ് ഊരിത്തോടെ തേനീച്ച വളഞ്ഞിട്ട് ആക്രമിച്ചു, മുഖത്ത് 890ലേറെ കുത്തേറ്റ 62കാരന് ദാരുണാന്ത്യം"
english_title: "Bee attack, 62-year-old man stung by bee, West Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326274/bee-attack-62-year-old-man-stung-by-bee-west-bengal"
published_at: "2025-11-17T10:12:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691aa8124c277_Bee_attack,_62-year-old_man_stung_by_bee,_West_Bengal.jpg"
keywords: []
---

# കഴുത്തിലായി എന്തോ കുത്തിയത് പോലെ തോന്നി; ഹെൽമറ്റ് ഊരിത്തോടെ തേനീച്ച വളഞ്ഞിട്ട് ആക്രമിച്ചു, മുഖത്ത് 890ലേറെ കുത്തേറ്റ 62കാരന് ദാരുണാന്ത്യം

> **Lead Summary:** **കൊൽക്കത്ത: [** പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന 62 വയസ്സുകാരനെ തേനീച്ചക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. മുഖത്തും തലയിലുമായി 890-ലേറെ തേനീച്ചക്കുത്തുകളേറ്റ വയോധികൻ ദാരുണമായി മരണമടഞ്ഞു.ദുർഗാപൂരിലെ ആർ.ഇ. മോഡൽ സ്കൂളിലെ മുൻ പ്രധാനാധ്യാപകനായ നിർമ്മൽ ദത്തയാണ് മരിച്ചത്.

## Article Content

**കൊൽക്കത്ത: [** പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന 62 വയസ്സുകാരനെ തേനീച്ചക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. മുഖത്തും തലയിലുമായി 890-ലേറെ തേനീച്ചക്കുത്തുകളേറ്റ വയോധികൻ ദാരുണമായി മരണമടഞ്ഞു.ദുർഗാപൂരിലെ ആർ.ഇ. മോഡൽ സ്കൂളിലെ മുൻ പ്രധാനാധ്യാപകനായ നിർമ്മൽ ദത്തയാണ് മരിച്ചത്.

ദുർഗാപൂരിൽ നിന്ന് സുകാന്തപ്പള്ളിയിലുള്ള വീട്ടിലേക്ക് ഡോക്ടർ കൂടിയായ മകനൊപ്പം പോകുമ്പോഴാണ് നിർമ്മൽ ദത്തയ്ക്ക് നേരെ തേനീച്ചകളുടെ കൂട്ട ആക്രമണമുണ്ടായത്.

മേജർ പാർക്കിന് സമീപത്ത് വച്ച് 62കാരന്റെ കഴുത്തിലായി എന്തോ കുത്തിയത് പോലെ തോന്നി. ഇതോടെ ഇവർ ബൈക്ക് നിർത്തി എന്താണ് സംഭവമെന്ന് പരിശോധിക്കാൻ നോക്കുന്നതിനിടെയാണ് 62കാരനെ തേനീച്ച വളഞ്ഞിട്ട് കുത്തിയത്. നിർമ്മൽ ദത്ത ഹെൽമറ്റ് ഊരി മകന് കുത്തേറ്റതായി പറഞ്ഞ സ്ഥലം നോക്കുന്നതിനിടെ കൂട്ടമായി എത്തിയ തേനീച്ചകൾ 62കാരന്റെ മുഖത്ത് 890 തവണയാണ് കുത്തിയത്. ഇതോടെ വയോധികൻ റോഡിൽ കുഴഞ്ഞ് വീണു.

പിന്നാലെ മകനെയും തേനീച്ച ആക്രമിച്ചു. ഇയാൾ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. ഏറെ വൈകിയാണ് സംഭവ സ്ഥലത്ത് പൊലീസ് എത്തിയത്. പൊലീസ് പരിക്കേറ്റവരെ പുതപ്പുകളിൽ പൊതിഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മകനെ രക്ഷിക്കാൻ ചികിത്സയ്ക്ക് കഴിഞ്ഞെങ്കിലും വയോധികൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. പാർക്കിലെ മരത്തിലുണ്ടായിരുന്ന കൂട്ടിൽ പക്ഷി തട്ടിയതോടെയാണ് തേനീച്ച കൂട്ടം ഇളകിയതെന്നാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326274/bee-attack-62-year-old-man-stung-by-bee-west-bengal)