---
title: "നീതിക്ക് മങ്ങലേൽക്കുമോ....? ടിപി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകുന്നതിനെതിരെ കെ.കെ. രമ സുപ്രീം കോടതിയിൽ"
english_title: "TP murder case, accused Jyothibabu, bail, K.K. Rama, Supreme Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326269/tp-murder-case-accused-jyothibabu-bail-kk-rama-supreme-court"
published_at: "2025-11-17T09:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691aa3838cbcc_kk_rama.jpg"
keywords: []
---

# നീതിക്ക് മങ്ങലേൽക്കുമോ....? ടിപി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകുന്നതിനെതിരെ കെ.കെ. രമ സുപ്രീം കോടതിയിൽ

> **Lead Summary:** ദില്ലി: **[**ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും എം.എൽ.എയുമായ കെ.കെ. രമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.

## Article Content

ദില്ലി: **[**ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും എം.എൽ.എയുമായ കെ.കെ. രമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.

പ്രതികൾക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്ന് സത്യവാങ്മൂലത്തിൽ രമ ചൂണ്ടിക്കാട്ടുന്നു. ഈ നടപടികൾ സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ളതാണെന്നും അവർ ആരോപിക്കുന്നു.

പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകും. ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്തതാണ് രമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326269/tp-murder-case-accused-jyothibabu-bail-kk-rama-supreme-court)