'ഭീഷണിയോടെയുള്ള നിർദ്ദേശങ്ങൾ മാത്രമേ കിട്ടുന്നുളളൂ, വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല, ഇതൊക്കെ ആരോട് പറയാനാണ്..'; അനീഷിന്റെ ചാറ്റുകൾ പുറത്ത്

2025-11-16T19:36:00 | By Athira V

( www.truevisionnews.com ) വോട്ടർപട്ടിക തീവ്രപരിഷ്കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട സമ്മർദ്ദം മൂലം പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെ ആണ് കേരളം കേട്ടത്. പയ്യന്നൂർ നിയോജക മണ്ഡലം ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത്‌ ലെവൽ ഓഫീസറും കുന്നരു എ യു പി സ്കൂളിലെ ഓഫീസ് അറ്റന്റ്ന്റുമായ അനീഷ് ജോർജ് ആയിരുന്നു ജീവനൊടുക്കിയത്.

തിരഞ്ഞെടുപ്പ് അടുത്തതോടെ വലിയ ജോലി സമ്മർദമാണ്‌ ബിഎൽഓമാർ നേരിട്ടുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇന്ന് നടന്നത്. തിരക്കിട്ടുള്ള ഈ വോട്ടർപട്ടിക തീവ്രപരിഷ്കരണം എല്ലാവരെയും മാനസികമായി ബാധിച്ചിട്ടുണ്ട്.

അനീഷിന് മാത്രമല്ല, ഈ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരും ഇത്തരത്തിലുള്ള മാനസിക സംഘർഷങ്ങളിലൂടെ ആണ് കടന്നുപോകുന്നത്. ബിഎൽഒമാരുടെ ഗ്രുപ്പുകളിൽ ഇവർ ഈ കാര്യങ്ങൾ പങ്കുവയ്ക്കുന്നുമുണ്ട്. അത്തരത്തിലുളള ചില സന്ദേശങ്ങൾ ഇവയാണ്.

“സമാധാനത്തോടെ ഇതൊന്ന് ചെയ്ത് തീർക്കാൻ അനുവദിച്ചാൽ മതി.. നവംബർ 5 മുതൽ ഭീഷണിയോടെയുള്ള നിർദ്ദേശങ്ങൾ മാത്രമേ കിട്ടുന്നുളളൂ.. ഫോം വിതരണം 100% പൂർത്തിയാക്കാൻ വേണ്ടി മൂന്നാം ദിവസം മുതൽ തുടങ്ങിയതാണ് ഇങ്ങനെ..

ഉയർന്ന ഉദ്യോഗസ്ഥർ ഫീൽഡിൽ നിൽക്കുന്ന ഉദ്യോഗസ്ഥരെ വന്ന് ഭീഷണിപ്പെടുത്തുകയാണ്.. സമയത്ത് ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല.. വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല.. ഓരോ വീട്ടിലും ചെല്ലുമ്പോൾ പലതരം സാഹചര്യങ്ങൾ.. ഇതൊക്കെ ആരോട് പറയാനാണ്..”

ഭക്ഷണം കഴിക്കാൻ പോലും സമയം ലഭിക്കാറില്ലെന്നും വെള്ളം പോലും പല വീടുകളിൽ നിന്നും വാങ്ങി കുടിക്കാരനാണ് പതിവെന്നും വാഷ്‌റൂമിൽ പോകാൻ പോലും കഴിയാറില്ലെന്നുമൊക്കെ ഉള്ള പരാതികൾ ആണ് പലരും ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നത്.

‘സമാധാനമായി ചെയ്താൽ തീരുന്ന ഒരു ജോലിയെ ഇത്രയും സങ്കീർണമാക്കിയത് എന്തിന് എന്ന് മനസിലാകുന്നില്ല’ എന്നും പലരും അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള വാർത്തകൾ ഇനിയും പുറത്തുവരാൻ സാധ്യതയുണ്ടെന്ന സൂചനകൾ പോലും ഇവരുടെ വാക്കുകളിൽ കാണാം.

അതേസമയം അനീഷ് ജോർജ് ആത്മഹത്യചെയ്ത സംഭവത്തിന്റെ പൂർണ ഉത്തരവാദി ഇലക്ഷൻ കമ്മീഷനാണെന്ന് കേരള എൻ ജി ഒ യൂണിയൻ. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള ജോലികൾ ആരംഭിക്കുകയും, അതോടൊപ്പം ഓഫീസ് ജോലിയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കേരളത്തിൽ മാറ്റിവെക്കണമെന്ന് എൻ ജി ഒ യൂണിയൻ നേരത്തെ തന്നെ ചീഫ് ഇലക്ടറൽ ഓഫീസറെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

കൂടാതെ എസ് ഐ ആർ മായി ബന്ധപ്പെട്ട് ബി എൽ ഒ മാർ കടുത്ത മാനസീക സമ്മർദ്ദം അനുഭവിക്കുന്ന സാഹചര്യത്തിൽ ജോലികൾ പൂർത്തിയാക്കുന്നതിന് സാവകാശം നൽകണമെന്നും ഇതേ ആവശ്യം ഉന്നയിച്ചു എല്ലാ ജില്ലാ കളക്ടറെയും കണ്ട്‌ നിവേദനം നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഇതൊന്നും പരിഗണിക്കാതെ എസ് ഐ ആർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജീവനക്കാർക്കുമേൽ കടുത്ത സമ്മർദ്ദമാണ് കഴിഞ്ഞ ദിവസങ്ങളിലായിഉണ്ടായിട്ടുള്ളത്. അതിന്റെ ഇരയാണ് അനീഷ് ജോർജിന്റെ ആത്മഹത്യ എന്ന് എൻജിഒ യൂണിയൻ പ്രസ്താവനയിലൂടെ പറഞ്ഞു.

ഈ സംഭവത്തിൽ ജീവനക്കാർ എസ് ഐ ആർ ജോലി ബഹിഷ്‌ക്കരിക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്ന് കേരള എൻജിഒ യൂണിയൻ പ്രസ്ഥാവിച്ചു.

Content Highlight: Death of BLO in Kannur, suicide of Aneesh, chats exposed

Next TV

Related Stories
 അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? അടിയനൊരടി ഇനി വയ്യാ...; ട്രാൻസ്ഫർ കിട്ടിയില്ല, ദുരവസ്ഥ പാടിപ്പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ

Jul 24, 2026 01:40 PM

അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? അടിയനൊരടി ഇനി വയ്യാ...; ട്രാൻസ്ഫർ കിട്ടിയില്ല, ദുരവസ്ഥ പാടിപ്പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മറ്റ് ജില്ലകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടില്ല. 'വയസാകുന്നു പൊന്നേമാനേ' എന്ന...

Read More >>
'പലരും വിളിച്ചു, കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു; വ്യാജ വാർത്ത പടച്ചവർക്ക് മാപ്പില്ല'; മാന നഷ്ടക്കേസ് ഇന്ന് ഫയൽ ചെയ്യുമെന്ന് പി.കെ. ശ്രീമതി

Jul 24, 2026 01:34 PM

'പലരും വിളിച്ചു, കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു; വ്യാജ വാർത്ത പടച്ചവർക്ക് മാപ്പില്ല'; മാന നഷ്ടക്കേസ് ഇന്ന് ഫയൽ ചെയ്യുമെന്ന് പി.കെ. ശ്രീമതി

സിപിഎം നേതാവ് പി.കെ ശ്രീമതിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ മാനനഷ്ട കേസ്. കോൺഗ്രസ്, ബിജെപി നേതാക്കൾ പിന്തുണ അറിയിച്ചു. സൈബർ ആക്രമണം...

Read More >>
'മകളെ മുത്തച്ഛൻ പീഡിപ്പിച്ചു, മക്കളെ കൊന്ന് ഭർത്താവ് ജീവനൊടുക്കാൻ കാരണം അതായിരുന്നു'; പോക്സോ കേസിൽ അറസ്റ്റിലായ നാടകപ്രവർത്തകനെതിരെ മകന്‍റെ ഭാര്യ

Jul 24, 2026 01:33 PM

'മകളെ മുത്തച്ഛൻ പീഡിപ്പിച്ചു, മക്കളെ കൊന്ന് ഭർത്താവ് ജീവനൊടുക്കാൻ കാരണം അതായിരുന്നു'; പോക്സോ കേസിൽ അറസ്റ്റിലായ നാടകപ്രവർത്തകനെതിരെ മകന്‍റെ ഭാര്യ

കണ്ണൂർ പയ്യന്നൂരിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ. ഭർതൃപിതാവ് മകളെ പീഡിപ്പിച്ചെന്ന് മരിച്ചയാളുടെ ഭാര്യയുടെ...

Read More >>
adimage
വാഹനാപകടത്തിൽ മരിച്ച സുഹൃത്തിനെ കണ്ട് മടങ്ങി വരുന്ന വഴി 48കാരൻ ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് മരിച്ചു

Jul 24, 2026 01:32 PM

വാഹനാപകടത്തിൽ മരിച്ച സുഹൃത്തിനെ കണ്ട് മടങ്ങി വരുന്ന വഴി 48കാരൻ ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് മരിച്ചു

തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ ബൈക്ക് ഇടിച്ച് ഇടുക്കി സ്വദേശി മോൻസി ജോർജ് മരിച്ചു. സുഹൃത്തിന്റെ...

Read More >>
മന്തിയിൽ ചിക്കന് പകരം മൃഗക്കൊഴുപ്പ്; രക്തം കഴുകിക്കളയാതെ മസാല പുരട്ടി ചിക്കൻ; താലൂക്ക് ഓഫീസ് കാന്റീൻ അടപ്പിച്ചു

Jul 24, 2026 01:32 PM

മന്തിയിൽ ചിക്കന് പകരം മൃഗക്കൊഴുപ്പ്; രക്തം കഴുകിക്കളയാതെ മസാല പുരട്ടി ചിക്കൻ; താലൂക്ക് ഓഫീസ് കാന്റീൻ അടപ്പിച്ചു

തിരൂരങ്ങാടിയിൽ ചിക്കൻ മന്തി എന്ന പേരിൽ മറ്റ് മൃഗക്കൊഴുപ്പുകൾ ചേർത്ത് വിൽപ്പന നടത്തിയതായി കണ്ടെത്തൽ. നഗരസഭയുടെ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണവും...

Read More >>
കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Jul 24, 2026 01:23 PM

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

കോഴിക്കോട് നടുവണ്ണൂർ കാവുന്തറ സ്വദേശി ഇതൾ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്....

Read More >>
Top Stories

adimage adimage
Entertainment News