---
title: "കണ്ണൂരിൽ സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു"
english_title: "Kannur road accident: Student dies while undergoing treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326208/kannur-road-accident-student-dies-while-undergoing-treatment"
published_at: "2025-11-16T16:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6919a85d0dd1e_accident.jpg"
keywords: []
---

# കണ്ണൂരിൽ സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

> **Lead Summary:** പരിയാരം(കണ്ണൂർ ) : സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു .

## Article Content

പരിയാരം(കണ്ണൂർ ) : സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു .

മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിൻ്റെ മകൾ മാളവിക (18 )ആണ് മരിച്ചത്. പിലാത്തറ - പഴയങ്ങാടി റോഡിൽ പെരിയാട്ട് ബസ്റ്റോപ്പിന് സമീപമാണ് സംഭവം .

വിളയാങ്കോട് വാദിഹുദ ഇൻറ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻ്റ് അഡ്വാൻസ് സ്റ്റഡീസിലെ ഒന്നാം വർഷ ബി.എസ് സി സൈക്കോളജി വിദ്യാർത്ഥിനിയാണ് . നവംബർ 8 ന് ആയിരുന്നു സംഭവം. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326208/kannur-road-accident-student-dies-while-undergoing-treatment)