---
title: "20 മിനിറ്റ് ഉണ്ടോ? എങ്കിൽ വാ ഹെൽത്തി  'കുക്കുമ്പർ ദോശ' തയ്യാറാകാം "
english_title: "Cucumber Dosa Easy and Healthy Trending"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326207/cucumber-dosa-easy-and-healthy-trending"
published_at: "2025-11-16T15:59:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6919aa6c92969_dosa_2.jpg"
keywords: []
---

# 20 മിനിറ്റ് ഉണ്ടോ? എങ്കിൽ വാ ഹെൽത്തി  'കുക്കുമ്പർ ദോശ' തയ്യാറാകാം 

> **Lead Summary:** **[**ജീവിതത്തിൽ ആരോഗ്യവും രുചിയും ഒരുപോലെ നിലനിർത്തുന്ന വിഭവങ്ങൾ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ ഇതാ ഒരു സൂപ്പർ വിഭവം 'കുക്കുമ്പർ ദോശ' കഴിക്കാം. പെട്ടെന്ന് ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് നോക്കുന്നതെങ്കിൽ കുക്കുമ്പർ ദോശ ബെസ്റ്റാണ്

## Article Content

**[**ജീവിതത്തിൽ ആരോഗ്യവും രുചിയും ഒരുപോലെ നിലനിർത്തുന്ന വിഭവങ്ങൾ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ ഇതാ ഒരു സൂപ്പർ വിഭവം 'കുക്കുമ്പർ ദോശ' കഴിക്കാം. പെട്ടെന്ന് ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് നോക്കുന്നതെങ്കിൽ കുക്കുമ്പർ ദോശ ബെസ്റ്റാണ്

ആവശ്യ സാധനങ്ങൾ:

റവ

വെള്ളം

സാലഡ് കുക്കുമ്പർ

പിരിയൻ മുളക്

കുരുമുളക്

തേങ്ങ

ഉപ്പ്

തയ്യാറാകുന്ന വിധം വിധം

ആദ്യം,റവ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ഏകദേശം 20 മിനിറ്റ് കുതിർക്കാനായി മാറ്റി വെക്കുക. ഇനി, അരപ്പിനായി രണ്ട് സാലഡ് കുക്കുമ്പറുകൾ തൊലി കളഞ്ഞ് കഷണങ്ങളാക്കിയത് മിക്സിയിൽ അരച്ച എടുക്കുക .

രണ്ട് പിരിയൻ മുളക് കുറച്ച് കുരുമുളക്, ആവശ്യത്തിന് തേങ്ങ ചിരകിയത് എന്നിവ ചേർക്കുക . നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. വളരെ കുറഞ്ഞ അളവിൽ മാത്രം വെള്ളം ചേർക്കാവുന്നതാണ്.

തയാറാക്കിയ കുക്കുമ്പർ അരപ്പിലേക്ക്, കുതിർത്ത് വെച്ച റവ, വെള്ളം ഊറ്റി ചേർക്കുക.മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. റവ അരപ്പുമായി പൂർണ്ണമായും യോജിക്കുകയും മാവിന് നല്ല മൃദുത്വം വേണം.

ആവശ്യത്തിന് ഉപ്പ് ചേർത്ത മാവ് നല്ലതുപോലെ ഇളക്കി എടുക്കുക. ദോശ മാവിന്റെ പരുവം ആണ് വേണ്ടത്. ഇനി സ്റ്റൗ കത്തിച്ച് ഒരു തവ ചൂടാക്കി ദോശ ചുട്ടെടുക്കാം.ദോശക്കല്ലിൽ നിന്ന് ചൂടോടെ എടുത്ത്, ഇഷ്ടപ്പെട്ട ചമ്മന്തിയോടെ ഒപ്പം കഴിക്കായം.

ദോശയെ കൂടുതൽ ഫ്രഷാക്കുന്നത് അതിൽ ചേർക്കുന്ന സാലഡ് കുക്കുമ്പറാണ്. റവയുടെ ടെക്സ്ചറും, തേങ്ങയുടെ മധുരവും, പച്ചമുളകിന്റെ നേരിയ എരിവും കുരുമുളകിന്റെ ഫ്ലേവറും ചേരുമ്പോൾ ഈ ദോശയ്ക്ക് ലഭിക്കുന്നത് സവിശേഷമായ ഒരു രുചിയാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326207/cucumber-dosa-easy-and-healthy-trending)