---
title: "പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥികളെ ഗുഡ്സ് വാഹനത്തില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; യുവാവ് പിടിയിൽ  "
english_title: "Case of attempted harassment of students in Malappuram, arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326183/case-of-attempted-harassment-of-students-in-malappuram-arrest"
published_at: "2025-11-16T13:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69198619722f1_arrest.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥികളെ ഗുഡ്സ് വാഹനത്തില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; യുവാവ് പിടിയിൽ  

> **Lead Summary:** **മലപ്പുറം: **പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി തെക്കേമുണ്ട ആറാട്ടു തൊടി സുഹൈലിനെയാണ് പ്രത്യേക കുറ്റാന്വേഷണ സംഘം എടവണ്ണയില്‍നിന്ന് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

## Article Content

**മലപ്പുറം: **പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി തെക്കേമുണ്ട ആറാട്ടു തൊടി സുഹൈലിനെയാണ് പ്രത്യേക കുറ്റാന്വേഷണ സംഘം എടവണ്ണയില്‍നിന്ന് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സ്‌കുളിലേക്ക് പോവുകയായിരുന്ന കുട്ടികളെ തന്റെ ഗുഡ്സ് വാഹനത്തില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

കുട്ടികളുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ എസ്.ഐമാരായ ജെയിംസ് ജോണ്‍, ദിനേഷ് കുമാര്‍, എ.എസ്.ഐ ജാഫര്‍, എസ്.സി.പി.ഒ സിയാദ്, സി.പി.ഒമാരയ ഉമ്മര്‍ ഫാറൂഖ്, സബ്ന, കുറ്റാന്വേഷണ സംഘത്തിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാബിറലി, സജീഷ്, സി.പി.ഒമാരായ സജേഷ്, കൃഷ്ണ ദാസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326183/case-of-attempted-harassment-of-students-in-malappuram-arrest)