---
title: "കണ്ണൂര്‍ പയ്യന്നൂരിൽ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമെന്ന് ആരോപണം"
english_title: "BLO commits suicide in Ettukudka, Payyannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326182/blo-commits-suicide-in-ettukudka-payyannur"
published_at: "2025-11-16T13:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691987ea59079_blo.jpg"
keywords: []
---

# കണ്ണൂര്‍ പയ്യന്നൂരിൽ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമെന്ന് ആരോപണം

> **Lead Summary:** **കണ്ണൂര്‍: **പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കി. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. 

## Article Content

**കണ്ണൂര്‍: **പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കി. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. 

വീട്ടിലുള്ളവര്‍ പുറത്ത് പോയപ്പോഴായിരുന്നു സംഭവം. ഇവര്‍ തിരിച്ചുവരുമ്പോള്‍ അനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടില്‍ നിന്ന് മൃതദേഹം മാറ്റിയിട്ടുണ്ട്. 

ബൂത്ത്‌ലെവല്‍ ഓഫീസറായ (ബിഎല്‍എ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായി വിവരമുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. അതിനിടെ, ബിഎല്‍ഒയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. 

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326182/blo-commits-suicide-in-ettukudka-payyannur)