---
title: "കുളിമുറിദൃശ്യങ്ങൾ വരെ ഒളിച്ചിരുന്ന് പകർത്തി; സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങൾ പകർത്തിയ യുവാവ്  പിടിയിൽ"
english_title: "Youth arrested in Tanur for recording private scenes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326180/youth-arrested-in-tanur-for-recording-private-scenes"
published_at: "2025-11-16T12:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69197d675dc7c_arrest.jpg"
keywords: []
---

# കുളിമുറിദൃശ്യങ്ങൾ വരെ ഒളിച്ചിരുന്ന് പകർത്തി; സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങൾ പകർത്തിയ യുവാവ്  പിടിയിൽ

> **Lead Summary:** **മലപ്പുറം: ** സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങൾ പകർത്തിയ യുവാവ് പിടിയിൽ . താനൂര്‍ പ്രദേശത്തെ വീടുകളിലെയും മറ്റും സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങളും കുളിമുറിദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പരിയാപുരം എളാപ്പപ്പടി ആലുങ്ങല്‍ വീട്ടില്‍ അബ്ദുല്‍ കാദര്‍ ആണ് താനൂര്‍ പോലീസിന്റെ പിടിയിലായത്.

## Article Content

**മലപ്പുറം: ** സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങൾ പകർത്തിയ യുവാവ് പിടിയിൽ . താനൂര്‍ പ്രദേശത്തെ വീടുകളിലെയും മറ്റും സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങളും കുളിമുറിദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പരിയാപുരം എളാപ്പപ്പടി ആലുങ്ങല്‍ വീട്ടില്‍ അബ്ദുല്‍ കാദര്‍ ആണ് താനൂര്‍ പോലീസിന്റെ പിടിയിലായത്.

വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. താനൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി. ബിജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ എന്‍.ആര്‍. സുജിത്, സിപിഒമാരായ അനില്‍കുമാര്‍, മുസ്തഫ എന്നിവരടങ്ങിയ പോലീസ് സംഘം കരിപ്പൂര്‍ വിമാനത്താവള പരിസരത്തുവെച്ചാണ് ഇയാളെ പിടിച്ചത്.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ രഹസ്യമായി പകര്‍ത്തിയ നിരവധി വീഡിയോകള്‍ കണ്ടെത്തി. ഇയാള്‍ ദൃശ്യങ്ങള്‍ പണത്തിനായി വില്‍ക്കുന്നുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326180/youth-arrested-in-tanur-for-recording-private-scenes)