---
title: "ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല...! രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് മുഖത്ത് വെളിച്ചെണ്ണ പുരട്ടിയാൽ.., റിസൾട്ട് ഞെട്ടിക്കും "
english_title: "Benefits of coconut oil, if you use coconut oil on your face"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326172/benefits-of-coconut-oil-if-you-use-coconut-oil-on-your-face"
published_at: "2025-11-16T12:02:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691975d3b7f34_oil.jpg"
keywords: []
---

# ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല...! രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് മുഖത്ത് വെളിച്ചെണ്ണ പുരട്ടിയാൽ.., റിസൾട്ട് ഞെട്ടിക്കും 

> **Lead Summary:** ** ** നിരവധി ഗുണങ്ങളുടെ കലവറയാണ് വെളിച്ചെണ്ണ . ഒട്ടനവധി ഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത് . മുടി വളർച്ചയ്ക്ക് ഏറെ സഹായകമാണ് വെളിച്ചെണ്ണ. എന്നാൽ വെളിച്ചെണ്ണ മുഖത്തിനും നല്ലതാണെന്ന് അറിയാമോ?

## Article Content

** ** നിരവധി ഗുണങ്ങളുടെ കലവറയാണ് വെളിച്ചെണ്ണ . ഒട്ടനവധി ഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത് . മുടി വളർച്ചയ്ക്ക് ഏറെ സഹായകമാണ് വെളിച്ചെണ്ണ. എന്നാൽ വെളിച്ചെണ്ണ മുഖത്തിനും നല്ലതാണെന്ന് അറിയാമോ?

ഉറങ്ങാൻ പോകുന്നതിന് മുമ്പ് മുഖത്ത് വെളിച്ചെണ്ണ പുരട്ടുന്നത് ചർമ്മത്തിന് വളരെയധികം​ ഗുണം ചെയ്യും.വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ഫാറ്റി ആസിഡുകളും ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും ചർമ്മത്തെ വീണ്ടെടുക്കുന്നതിനും സഹായിക്കും.

വെളിച്ചെണ്ണ കൊണ്ട് മുഖത്ത് മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കുകയും ആരോ​ഗ്യകരവും സ്വാഭാക തിളക്കമുള്ളതുമായ ചർമ്മവും നൽകുന്നു. വെളിച്ചെണ്ണ രാത്രിയിൽ പുരട്ടുമ്പോൾ ചർമ്മത്തിൽ ആഴത്തിൽ ആ​ഗിരണം ചെയ്യപ്പെടുന്നതിലൂടെ ഒറ്റ രാത്രി കൊണ്ട് ചർമ്മത്തിൽ മാറ്റം കാണാൻ സാധിക്കുന്നതുമാണ്.

*സ്വാഭാവിക മോയ്സ്ചറൈസർ:*

സൗന്ദര്യ വർദ്ധക ഉൽപന്നങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ചേരുവയാണ് വെളിച്ചെണ്ണ. ഇത് നിങ്ങളുടെ മുഖത്ത് മോയ്ചറൈസ് ചെയ്യുന്നതിനുള്ള ചർമ്മ സംരക്ഷണ ദിനചര്യയുടെ ഭാ​ഗമായി ഉപയോ​ഗിക്കാം. ഇത് മുഖത്തിന് സ്വാഭാവികമായ മിനുസം നൽകും.

*യു വി രശ്മികൾ മൂലം ഉണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കും: *

അൾട്രാ വയലറ്റ് വികിരണത്തിന്റെ 20 ശതമാനം തടയുന്നതിലൂടെ വെളിച്ചെണ്ണയ്ക്ക് സൂര്യതാപം തടയാനും അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും കഴിയും.

*‌മുറിവ് ഉണങ്ങാൻ സഹായിക്കും: *

വെളിച്ചെണ്ണ കൊളാജിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ഫൈബ്രോബ്ലാസ്റ്റുകളെ പ്രേരിപ്പിക്കുകയും ആന്റി ഓക്സിഡന്റ് എൻസൈമുകളുടെ പ്രവർത്തനം വർദ്ധിപ്പികയും ചെയ്ത് കൊണ്ട് മുറിവുകൾ ഉണക്കുന്നത് വേ​ഗത്തിലാക്കുന്നു.

വെളിച്ചെണ്ണയുടെ ആന്റി ഇൻഫ്ലമേറ്ററി​ഗുണങ്ങൾ ചർമ്മത്തിന്​ഗുണം ചെയ്യും. അത് പോലെ എക്സിമ, അറ്റോപിക് ഡെർമറ്റൈറ്റിസ് പോലുള്ള ചർമ്മ അവസ്ഥകളിൽ നിന്ന് ആശ്വാസം നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326172/benefits-of-coconut-oil-if-you-use-coconut-oil-on-your-face)