---
title: "ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: പതിനേഴുകാരിക്ക് ദാരുണാന്ത്യം, ബന്ധുവിന്  പരിക്ക്"
english_title: "girl died in a collision between a lorry and a bike in Malappuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326152/girl-died-in-a-collision-between-a-lorry-and-a-bike-in-malappuram"
published_at: "2025-11-16T10:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691959b3305d3_accident.jpg"
keywords: []
---

# ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: പതിനേഴുകാരിക്ക് ദാരുണാന്ത്യം, ബന്ധുവിന്  പരിക്ക്

> **Lead Summary:** **മലപ്പുറം: **ലോറിയും ബൈക്കും കൂട്ടിയിടിച്ച് പതിനേഴുകാരിക്ക് ദാരുണാന്ത്യം . പുൽപ്പറ്റ തോട്ടേക്കാട് സ്വദേശി ഗീതിക ആണ് മരിച്ചത്. മലപ്പുറം നെടിയിരുപ്പിലാണ് സംഭവം.

## Article Content

**മലപ്പുറം: **ലോറിയും ബൈക്കും കൂട്ടിയിടിച്ച് പതിനേഴുകാരിക്ക് ദാരുണാന്ത്യം . പുൽപ്പറ്റ തോട്ടേക്കാട് സ്വദേശി ഗീതിക ആണ് മരിച്ചത്. മലപ്പുറം നെടിയിരുപ്പിലാണ് സംഭവം.

കൂടെയുണ്ടായിരുന്ന ബന്ധു മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു.

​ഗീതിക സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ​ഗുരുതരമായി പരിക്കേറ്റ മിഥുൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ​ഗീതികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326152/girl-died-in-a-collision-between-a-lorry-and-a-bike-in-malappuram)