---
title: "ചെർപ്പുളശേരി എസ്എച്ച്ഒ പൊലീസ് ക്വാർട്ടേഴ്സില്‍ ജീവനൊടുക്കി, മരിച്ചത് കോഴിക്കോട് സ്വദേശി "
english_title: "Cherpulassery SHO found dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326105/cherpulassery-sho-found-dead"
published_at: "2025-11-15T19:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691889c9dea28_sho.jpg"
keywords: []
---

# ചെർപ്പുളശേരി എസ്എച്ച്ഒ പൊലീസ് ക്വാർട്ടേഴ്സില്‍ ജീവനൊടുക്കി, മരിച്ചത് കോഴിക്കോട് സ്വദേശി 

> **Lead Summary:** **പാലക്കാട്: ** ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ജീവനൊടുക്കി. ചെർപ്പുളശേരി എസ്എച്ച്ഒ കോഴിക്കോട് സ്വദേശി ബിനു തോമസ് ആണ് മരിച്ചത്. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയിൽ കാണുന്നത്.

## Article Content

**പാലക്കാട്: ** ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ജീവനൊടുക്കി. ചെർപ്പുളശേരി എസ്എച്ച്ഒ കോഴിക്കോട് സ്വദേശി ബിനു തോമസ് ആണ് മരിച്ചത്. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയിൽ കാണുന്നത്.

പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് ബിനു തോമസ് ട്രാൻസ്ഫറായി ചെർപ്പുളശ്ശേരിയിലെത്തിയത്.

*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326105/cherpulassery-sho-found-dead)