---
title: "'ഏറെ സന്തോഷകരമായ വിധിയാണ്, ആദ്യ ഘട്ടത്തിൽ പൊലീസ് അന്വേഷണത്തിൽ നിരാശയുണ്ടായി' - പബ്ലിക് പ്രോസിക്യൂട്ടർ ഭാസുരി"
english_title: "Palathayi POCSO case, Public Prosecutor Bhasuri"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326090/palathayi-pocso-case-public-prosecutor-bhasuri"
published_at: "2025-11-15T16:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69185c1f62b7f_palathayi_rape_case.jpg"
keywords: []
---

# 'ഏറെ സന്തോഷകരമായ വിധിയാണ്, ആദ്യ ഘട്ടത്തിൽ പൊലീസ് അന്വേഷണത്തിൽ നിരാശയുണ്ടായി' - പബ്ലിക് പ്രോസിക്യൂട്ടർ ഭാസുരി

> **Lead Summary:** **കണ്ണൂർ: ** ഏറെ സന്തോഷകരമായ വിധിയാണ് . പാലത്തായി പോക്സോ കേസിൽ പ്രതിയും ബിജെപി നേതാവുമായ കെ പത്മരാജന് ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടർ ഭാസുരി.

## Article Content

**കണ്ണൂർ: ** ഏറെ സന്തോഷകരമായ വിധിയാണ് . പാലത്തായി പോക്സോ കേസിൽ പ്രതിയും ബിജെപി നേതാവുമായ കെ പത്മരാജന് ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടർ ഭാസുരി.

ഏറെ സന്തോഷകരമായ വിധിയാണെന്നും പ്രതിയായ കെ പത്മരാജൻ ആദ്യം പോക്സോ കുറ്റത്തിലെ തടവ് അനുഭവിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

മരണം വരെ ജീവപര്യന്തം തടവുശിക്ഷയും 1ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും(20 വർഷം വീതം) 1 ലക്ഷം പിഴയും അനുഭവിക്കണം.

പ്രതിഭാഗത്തിന്റെ കെട്ടിച്ചമച്ച കേസ് എന്ന വാദത്തിൽ കഴമ്പില്ല. ആദ്യ ഘട്ടത്തിൽ പൊലീസ് അന്വേഷണത്തിൽ നിരാശയുണ്ടായെന്നും ഭാസുരി പറഞ്ഞു. വിധി വന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രോസിക്യൂട്ടർ.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന്‌ തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരനാണ് കണ്ടെത്തിയത്.

അധ്യാപകനെതിരായ പരാതി തലശ്ശേരി ഡിവൈഎസ്പി പാനൂർ പൊലീസിനാണ് കൈമാറിയത്. തുടർന്ന് പൊലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ.

എന്നാൽ, പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. 2020 ഏപ്രിൽ 15ന് ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്കു മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. അഞ്ച് അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326090/palathayi-pocso-case-public-prosecutor-bhasuri)