---
title: "മുംബൈ ഫാഷൻ വേദിയിൽ 'അറേബ്യൻ നൈറ്റ്സ്' തിളക്കം; തബു താരമായി!"
english_title: "Fashion, Art Mumbai Event, One Thousand and One Nights, Style Icon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326077/fashion-art-mumbai-event-one-thousand-and-one-nights-style-icon"
published_at: "2025-11-15T15:11:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69184baa2da54_tabhu.jpg"
keywords: []
---

# മുംബൈ ഫാഷൻ വേദിയിൽ 'അറേബ്യൻ നൈറ്റ്സ്' തിളക്കം; തബു താരമായി!

> **Lead Summary:** **[** കഥാപാത്രങ്ങളെപ്പോലെ തന്നെ തന്റേതായ സ്റ്റൈല്‍ സിഗ്നേച്ചറുകളാൽ ആരാധകരെ കീഴടക്കുന്ന താരമാണ് തബു. ഫാഷന്‍ ലോകത്ത് സ്ഥിരമായി തന്റേതായ തരംഗം സൃഷ്ടിക്കുന്ന താരം, അടുത്തിടെ മുംബൈയില്‍ നടന്ന ‘ആര്‍ട്ട് മുംബൈ’ ഇവന്റിൽ വീണ്ടും തന്റെ മനോഹാരിത തെളിയിച്ചു.

## Article Content

**[** കഥാപാത്രങ്ങളെപ്പോലെ തന്നെ തന്റേതായ സ്റ്റൈല്‍ സിഗ്നേച്ചറുകളാൽ ആരാധകരെ കീഴടക്കുന്ന താരമാണ് തബു. ഫാഷന്‍ ലോകത്ത് സ്ഥിരമായി തന്റേതായ തരംഗം സൃഷ്ടിക്കുന്ന താരം, അടുത്തിടെ മുംബൈയില്‍ നടന്ന ‘ആര്‍ട്ട് മുംബൈ’ ഇവന്റിൽ വീണ്ടും തന്റെ മനോഹാരിത തെളിയിച്ചു.

അബു ജാനി – സന്ദീപ് ഘോസ്‌ല കൂട്ടുകെട്ടിന്റെ പുതിയ ശേഖരമായ ‘എ തൗസൻഡ് ആൻഡ് വൺ നൈറ്റ്’ നെ പ്രതിനിധീകരിച്ചാണ് തബു വേദിയിലെത്തിയത്. ധൈര്യവും കരുത്തും അതിജീവനവും ആഘോഷവും — ജീവിതത്തെ നിറങ്ങളോടെ കാണുന്ന ഒരു കഥപറച്ചിലായിരുന്നു ഡിസൈന്‍ പ്രകീര്‍ത്തിച്ചത്.

മധ്യപൂർവേഷ്യയുടെ പൈതൃക കഥകളുടെ ശേഖരമായ ‘ആയിരത്തൊന്നു രാവുകൾ’ എന്ന പേരിനോട് ചേർന്ന ആഴമുള്ള കഥാഭാവം വസ്ത്രങ്ങളിലും പ്രതിഫലിച്ചു. കറുപ്പ് നിറത്തില്‍ തയ്യാറാക്കിയ ട്യൂണിക്ക് ഡ്രസിനൊപ്പം നീളമുള്ള കോട്ടായിരുന്നു തബുവിന്റെ ലുക്കിന്റെ ഹൈലൈറ്റ്.

കളറിലും സ്ലീവുകളിലും ചെയ്ത വെള്ളി നിറത്തിലുള്ള ഹാന്‍ഡ്എംബ്രോയ്ഡറി ആയിരം രാത്രികളുടെ നക്ഷത്രങ്ങളെയൊർമ്മിപ്പിക്കുന്ന വിധത്തിലായിരുന്നു. അറബിക് വാസ്തുവിദ്യയിലെ താഴികക്കുടങ്ങളുടെ സൂക്ഷ്മമായി തുന്നിച്ചേർത്ത ഡീറ്റെയിലുകൾ വസ്ത്രത്തിന് പൗരാണികമായ ഒരു മനോഹാരിത നൽകി.

സാറ്റിന്‍, ക്രേപ്പ് തുടങ്ങിയ തുണിത്തരങ്ങളുടെ മനോഹരമായ സംയോജനത്തിലൂടെ രൂപകല്‍പന ചെയ്ത വസ്ത്രത്തിന് അനുയോജ്യമായി, അതേ പാറ്റേണിലുള്ള കറുത്ത പാരലല്‍ പാന്റ് അണിഞ്ഞാണ് തബു ലുക്ക് പൂർത്തിയാക്കിയത്.

വസ്ത്രത്തിന്റെ ഭംഗി മറയ്ക്കാതിരിക്കാൻ ആഭരണങ്ങൾ ഒഴിവാക്കി മിനിമല്‍ മേക്കപ്പിൽ താരം പ്രത്യക്ഷപ്പെട്ടത് ലുക്കിന് കൂടുതൽ ക്ളാസും ഭംഗിയും നൽകി. ഫാഷനും കഥപറച്ചിലും ചേർന്നു പിറന്ന ആ വേഷാഭരണങ്ങൾക്കൊപ്പം തബു വീണ്ടും തെളിയിച്ചത്, കാലത്തിന് അതീതമായ ഒരു സ്റ്റൈല്‍ ഐക്കൺ എന്ന പദവിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326077/fashion-art-mumbai-event-one-thousand-and-one-nights-style-icon)