---
title: "'ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം എല്ലാവര്‍ക്കും പാഠം, ശക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് കമ്മീഷനെ രാജ്യം അര്‍ഹിക്കുന്നു' -എം.കെ. സ്റ്റാലിന്‍"
english_title: "mk stalin criticizes election commission of india amid bihar election result"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326058/mk-stalin-criticizes-election-commission-of-india-amid-bihar-election-result"
published_at: "2025-11-15T13:41:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691837223bce9_mk_stalin.jpg"
keywords: []
---

# 'ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം എല്ലാവര്‍ക്കും പാഠം, ശക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് കമ്മീഷനെ രാജ്യം അര്‍ഹിക്കുന്നു' -എം.കെ. സ്റ്റാലിന്‍

> **Lead Summary:** ചെന്നൈ: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ജെഡിയുവിനെയും നിതീഷ് കുമാറിനെയും അഭിനന്ദിച്ച എം.കെ. സ്റ്റാലിന്‍, രാജ്യത്തിന് കുറച്ചുകൂടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമാണെന്നും ബിഹാര്‍ തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും ഒരു പാഠമാണെന്നും പറഞ്ഞു. എക്‌സിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

## Article Content

ചെന്നൈ: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ജെഡിയുവിനെയും നിതീഷ് കുമാറിനെയും അഭിനന്ദിച്ച എം.കെ. സ്റ്റാലിന്‍, രാജ്യത്തിന് കുറച്ചുകൂടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമാണെന്നും ബിഹാര്‍ തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും ഒരു പാഠമാണെന്നും പറഞ്ഞു. എക്‌സിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം കൊണ്ട് ഒരിക്കലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഖ്യാതി ഏറ്റവും മോശം നിലയിലാണ് ഇപ്പോഴുള്ളതെന്നും എംകെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

'തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഖ്യാതി ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഈ രാജ്യം കുറച്ചുകൂടി മികച്ചതും ശക്തമായതുമായും നിഷ്പക്ഷവുമായ ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ അര്‍ഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടത്തുന്ന കമ്മീഷന്‍ വിജയിക്കാത്തവരില്‍ പോലും വിശ്വാസം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം,' എം.കെ. സ്റ്റാലിന്‍ കുറിച്ചു.

ആര്‍ജെഡിയെയും തേജസ്വി യാദവിനെയും അഭിനന്ദിച്ച എം.കെ. സ്റ്റാലിന്‍ ഇന്ത്യ സഖ്യം കുറച്ചുകൂടി മികച്ച രീതിയില്‍ തെരഞ്ഞെടുപ്പുകളെ ആസൂത്രണം ചെയ്യണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326058/mk-stalin-criticizes-election-commission-of-india-amid-bihar-election-result)