---
title: "ഇവനെ സൂക്ഷിക്കണം; കൊളസ്ട്രോൾ ശരീരത്തിലെ അപകടകാരി, ഈ ഏഴ് കാര്യങ്ങൾ കൊളസ്ട്രോളിന് കാണമാകും"
english_title: "High cholesterol, heart disease, stroke"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326046/high-cholesterol-heart-disease-stroke"
published_at: "2025-11-15T12:50:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69182a373d2e9_col.jpg"
keywords: []
---

# ഇവനെ സൂക്ഷിക്കണം; കൊളസ്ട്രോൾ ശരീരത്തിലെ അപകടകാരി, ഈ ഏഴ് കാര്യങ്ങൾ കൊളസ്ട്രോളിന് കാണമാകും

> **Lead Summary:** **[** പലപ്പോഴും ഒന്നും മനസ്സിലാക്കാതെ നമ്മൾ പിന്തുടരുന്ന ചെറിയ ഭക്ഷണ ശീലങ്ങൾ നമ്മുടെ ശരീരത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. പാത്രത്തിൽ ഒഴിക്കുന്ന ഓരോ തുള്ളി എണ്ണയും, ക്രിസ്‌പിയെന്ന പേരിൽ തിന്നുന്ന ഓരോ ലഘുഭക്ഷണവും, എല്ലാം ചേർന്ന് നമ്മളെ കൊല്ലുകയാണ്!

## Article Content

**[** പലപ്പോഴും ഒന്നും മനസ്സിലാക്കാതെ നമ്മൾ പിന്തുടരുന്ന ചെറിയ ഭക്ഷണ ശീലങ്ങൾ നമ്മുടെ ശരീരത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. പാത്രത്തിൽ ഒഴിക്കുന്ന ഓരോ തുള്ളി എണ്ണയും, ക്രിസ്‌പിയെന്ന പേരിൽ തിന്നുന്ന ഓരോ ലഘുഭക്ഷണവും, എല്ലാം ചേർന്ന് നമ്മളെ കൊല്ലുകയാണ്!

> ശരീരത്തിലെ കോശങ്ങളുടെ നിർമ്മാണത്തിനും ഹോർമോൺ സൃഷ്ടിക്കും ആവശ്യമായ കൊഴുപ്പ് സ്വഭാവമുള്ള ഒരു പദാർത്ഥമാണ് കൊളസ്ട്രോൾ. എന്നാൽ, പ്രത്യേകിച്ച് “മോശം” കൊളസ്ട്രോൾ അമിതമായി കൂടുമ്പോൾ അത് ധമനികളിൽ അടിഞ്ഞുകൂടി ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഉയർന്ന കൊളസ്ട്രോൾ ലോകമെമ്പാടും പ്രതിവർഷം ഏകദേശം 4.4 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു. ദൈനംദിന ജീവിതത്തിലെ ചില സാധാരണ ശീലങ്ങളും ഭക്ഷണ രീതികളും ഉയർന്ന കൊളസ്ട്രോളിന് വഴിയൊരുക്കുന്നുവെന്ന് പോഷകാഹാര വിദഗ്ധർ വ്യക്തമാക്കുന്നു.

ഈ ഏഴ് ദൈനംദിന ശീലങ്ങൾ ഉയർന്ന കൊളസ്ട്രോളിന് കാരണമാകാം:

**1. അമിത എണ്ണയും ബട്ടറും**

ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ എണ്ണകളാണെങ്കിലും അതിന്റെ അമിത ഉപഭോഗം ഉയർന്ന കലോറി ഉപയോഗത്തിലേക്കും മോശം കൊളസ്ട്രോൾ ഉയരാനും ഇടയാക്കും. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കൊളസ്ട്രോൾ ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

**2. വറുത്ത ലഘുഭക്ഷണങ്ങൾ**

ക്രിസ്‌പിയായ വറുത്ത സ്നാക്കുകളിൽ ട്രാൻസ് ഫാറ്റ് കൂടുതലായതിനാൽ ഇത് ഹൃദ്രോഗ സാധ്യത ഉയർത്തുന്നു. ഇടയ്ക്കിടെ ഡീപ് ഫ്രൈഡ് ഭക്ഷണം കഴിക്കുന്നത് ലിപിഡ് നിലയിൽ പ്രതികൂല സ്വാധീനം ചെലുത്തുമെന്ന് ഡയറ്റീഷ്യൻ പറയുന്നു.

**3. നാരുകൾ കുറവുള്ള ഭക്ഷണക്രമം**

ലയിക്കുന്ന നാരുകൾ മോശം കൊളസ്ട്രോൾ ആഗിരണം കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ദിവസവും 10 ഗ്രാം ഫൈബർ കൂടുതലായി ഉപയോഗിക്കുന്നത് ഹൃദ്രോഗ മരണ സാധ്യത 17% വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

**4. അമിത ഉപ്പും പഞ്ചസാരയും**

അതികം ഉപ്പ് രക്തമർദ്ദം ഉയർത്തി ഹൃദ്രോഗ സാധ്യത കൂട്ടും. പഞ്ചസാര കൂടുതലായാൽ ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയരുന്നു. ബ്രെഡുകൾ, സോസുകൾ പോലുള്ള ഭക്ഷണങ്ങളിൽ മറഞ്ഞിരിക്കുന്ന പഞ്ചസാരയുള്ളതായി ഹാർവാർഡ് ഹെൽത്ത് വ്യക്തമാക്കുന്നു.

**5. ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കൽ**

ഭക്ഷണം തണുത്തപ്പോൾ കൊഴുപ്പ് കട്ടിയാകുകയും അത് വീണ്ടും ചൂടാക്കിയാൽ ഗുണനിലവാര നഷ്ടം സംഭവിക്കുകയും ചെയ്യും. അതേ എണ്ണ ആവർത്തിച്ച് ഉപയോഗിക്കൽ കൊളസ്ട്രോൾ ഉയർത്തുന്നതിൽ പ്രധാന ഘടകമാണ്.

**6. അമിതമായി ആഹാരം കഴിക്കുന്നത്**

വീട്ടിൽ പാകം ചെയ്തതാണെങ്കിലും വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് അധിക കലോറി ഉപയോഗത്തിലേക്ക് നയിക്കും. ഇത് ട്രൈഗ്ലിസറൈഡ് നിര ഉയർത്താൻ കാരണമാവും.

**7. അനിയന്ത്രിതമായ ഭക്ഷണ അളവ്**

ശ്രദ്ധയില്ലാതെ, വേഗത്തിൽ, വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രണത്തെ ബാധിക്കും. മിതമായ അളവിൽ ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത് മോശം കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുമായി ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നതും ആരോഗ്യകരമായ ഭക്ഷണരീതികൾ പിന്തുടരുന്നതും നല്ലതാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326046/high-cholesterol-heart-disease-stroke)