---
title: "പൂർവ്വികരുടെ രക്ഷയ്ക്കുവേണ്ടി രണ്ട് മക്കളെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ, ഭർതൃപിതാവിനെയും കൊല്ലാൻ ശ്രമം "
english_title: "mother arrested for murdered two children to save ancestors in gujarat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326042/mother-arrested-for-murdered-two-children-to-save-ancestors-in-gujarat"
published_at: "2025-11-15T12:39:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6918288aa4516_WhatsApp_Image_2025-11-14_at_11.11.13_PM.jpeg"
keywords: []
---

# പൂർവ്വികരുടെ രക്ഷയ്ക്കുവേണ്ടി രണ്ട് മക്കളെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ, ഭർതൃപിതാവിനെയും കൊല്ലാൻ ശ്രമം 

> **Lead Summary:** തന്റെ പൂർവികരുടെ രക്ഷയ്ക്കായെന്ന പേരിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിൽ ‘അമ്മ അറസ്റ്റിലായി. ഗുജറാത്തിലെ നവസാരി ജില്ലയിലെ ബിലിമോറ പട്ടണത്തിലെ ദേസ്ര പ്രദേശത്തുള്ള ഒരു ഫ്ലാറ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഉത്തർപ്രദേശ് സ്വദേശിനിയായ സുനിത ശർമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

തന്റെ പൂർവികരുടെ രക്ഷയ്ക്കായെന്ന പേരിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിൽ ‘അമ്മ അറസ്റ്റിലായി. ഗുജറാത്തിലെ നവസാരി ജില്ലയിലെ ബിലിമോറ പട്ടണത്തിലെ ദേസ്ര പ്രദേശത്തുള്ള ഒരു ഫ്ലാറ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഉത്തർപ്രദേശ് സ്വദേശിനിയായ സുനിത ശർമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തൻ്റെ പൂർവ്വികരുടെ രക്ഷയ്ക്കുവേണ്ടിയാണ് പ്രായപൂർത്തിയാകാത്ത തന്റെ ആൺമക്കളെ കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഭർതൃപിതാവിനെയും ഇവർ കൊല്ലാൻ ശ്രമിച്ചെന്നും എന്നാൽ അദ്ദേഹം ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഏഴ്, നാല് വയസ്സുള്ള രണ്ട് ആൺകുട്ടികളെയാണ് ഇവർ കൊലപ്പെടുത്തിയത്. ഭർത്താവ് ശിവകാന്ത്, ആൺമക്കൾ, ഭാര്യാപിതാക്കളായ ഇന്ദ്രപാൽ, സുശ്രീ എന്നിവർക്കൊപ്പമാണ് സുനിത താമസിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326042/mother-arrested-for-murdered-two-children-to-save-ancestors-in-gujarat)