---
title: "ബംഗീ ജംപിംഗ് ദുരന്തം; കയർ പൊട്ടി 35 മീറ്റർ താഴ്ചയിലേക്ക് വീണു, 23കാരന് ഗുരുതര പരിക്ക്"
english_title: "Bungee jumping disaster: 35-meter fall, serious injuries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326003/bungee-jumping-disaster-35-meter-fall-serious-injuries"
published_at: "2025-11-15T10:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691803ad44cfc_Bungee_jumping_disaster.jpg"
keywords: []
---

# ബംഗീ ജംപിംഗ് ദുരന്തം; കയർ പൊട്ടി 35 മീറ്റർ താഴ്ചയിലേക്ക് വീണു, 23കാരന് ഗുരുതര പരിക്ക്

> **Lead Summary:** **ദില്ലി: [** ഉത്തരാഖണ്ഡിലെ റിഷികേശിൽ ബംഗീ ജംപിങ്ങിനിടെ കയർ പൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഹരിയാനയിലെ ഗുഡ്‌ഗാവ് സ്വദേശിയായ സോനു വിനാണ് അപകടത്തിൽ പരിക്കേറ്റത്. റിഷികേശിലെ ശിവപുരിയിലെ 'ത്രിൽ ഫാക്‌ടറി' എന്ന അഡ്വഞ്ചർ പാർക്കിലാണ് ബുധനാഴ്ച അപകടം സംഭവിച്ചത്. ബംഗീ ജംപിങ്ങിനായി 35 മീറ്ററോളം ഉയരത്തിൽ നിന്ന് ചാടിയ ഉടൻ കയർ പൊട്ടി സോനു താഴേക്ക് വീഴുകയായിരുന്നു.

## Article Content

**ദില്ലി: [** ഉത്തരാഖണ്ഡിലെ റിഷികേശിൽ ബംഗീ ജംപിങ്ങിനിടെ കയർ പൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഹരിയാനയിലെ ഗുഡ്‌ഗാവ് സ്വദേശിയായ സോനു വിനാണ് അപകടത്തിൽ പരിക്കേറ്റത്. റിഷികേശിലെ ശിവപുരിയിലെ 'ത്രിൽ ഫാക്‌ടറി' എന്ന അഡ്വഞ്ചർ പാർക്കിലാണ് ബുധനാഴ്ച അപകടം സംഭവിച്ചത്. ബംഗീ ജംപിങ്ങിനായി 35 മീറ്ററോളം ഉയരത്തിൽ നിന്ന് ചാടിയ ഉടൻ കയർ പൊട്ടി സോനു താഴേക്ക് വീഴുകയായിരുന്നു.

യുവാവിനെ റിഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലടക്കം ഗുരുതരമായി പരിക്കേറ്റ സോനുവിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മരുന്നുകളോട് പ്രതികരിക്കുന്നതായുമാണ് ആശുപത്രിയിൽ നിന്ന് പുറത്തുവരുന്ന വിവരം. അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്നും അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡിലെ തെഹ്റി ഗർവാളിലെ മുനി കി റേടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് പരിശോധിക്കാൻ ടെക്നിക്കൽ ടീമിനെ ചുമതലപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326003/bungee-jumping-disaster-35-meter-fall-serious-injuries)