---
title: "പത്താം ക്ലാസ് ജയിച്ചിനോ? പാചകം അറിയുന്ന സ്ത്രീകൾക്ക്  സർക്കാർ സ്ഥാപനത്തിൽ കുക്ക് ആകാം, എങ്കിൽ വേഗം രജിസ്റ്റർ ചെയ്യൂ...."
english_title: "Cooking, vacancy in a government institution"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325988/cooking-vacancy-in-a-government-institution"
published_at: "2025-11-15T08:05:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6917e7b8cd1c0_job.jpg"
keywords: []
---

# പത്താം ക്ലാസ് ജയിച്ചിനോ? പാചകം അറിയുന്ന സ്ത്രീകൾക്ക്  സർക്കാർ സ്ഥാപനത്തിൽ കുക്ക് ആകാം, എങ്കിൽ വേഗം രജിസ്റ്റർ ചെയ്യൂ....

> **Lead Summary:** ** എറണാകുളം : ** ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് സ്റ്റാഫ് / കുക്ക് (വനിതകൾ മാത്രം) ഒഴിവിലേക്ക് നിയമനം നടത്തുന്നു. എസ് എസ് എൽ സി പാസായ വനിതകൾക്കാണ് അവസരം.

## Article Content

** എറണാകുളം : ** ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് സ്റ്റാഫ് / കുക്ക് (വനിതകൾ മാത്രം) ഒഴിവിലേക്ക് നിയമനം നടത്തുന്നു. എസ് എസ് എൽ സി പാസായ വനിതകൾക്കാണ് അവസരം.

കൂടാതെ ഒരു വർഷത്തിൽ കുറയാത്ത കുക്കിങ്/ ക്ലീനിങ്ങിലുള്ള പ്രവൃത്തി പരിചയം ഉള്ള വനിതകൾക്കാണ് അവസരം. 18-41 ഇടയിലുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ബാധകമാണ്.

എറണാകുളം ജില്ലയിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 18-ന് മുമ്പ് പരിധിയിലുള്ള എംപ്ലോയ്മെ‌ൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2422458 എന്നീ നമ്പറിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325988/cooking-vacancy-in-a-government-institution)