---
title: "'ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തി, തുടക്കം മുതൽ ശരിയായ തെരഞ്ഞെടുപ്പല്ല നടന്നത്' - തോൽവിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി"
english_title: "Bihar elections: Rahul Gandhi's reaction to the defeat of the grand alliance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325969/bihar-elections-rahul-gandhis-reaction-to-the-defeat-of-the-grand-alliance"
published_at: "2025-11-14T21:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691756ca7f0a3_rahl.jpg"
keywords: []
---

# 'ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തി, തുടക്കം മുതൽ ശരിയായ തെരഞ്ഞെടുപ്പല്ല നടന്നത്' - തോൽവിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

> **Lead Summary:** **ദില്ലി: **ബിഹാര്‍ തെരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്‍റെ തോൽവിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. മഹാസഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

## Article Content

**ദില്ലി: **ബിഹാര്‍ തെരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്‍റെ തോൽവിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. മഹാസഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

തുടക്കം മുതൽ ബിഹാറിൽ ശരിയായ തെരഞ്ഞെടുപ്പ് അല്ല നടന്നതെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തുടക്കം മുതൽ ശരിയായ രീതിയിൽ നടക്കാത്ത തെരഞ്ഞെടുപ്പിൽ തങ്ങള്‍ക്ക് വിജയിക്കാനായില്ല. ഇന്ത്യ സഖ്യവും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിക്കുമെന്നും രാഹുൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325969/bihar-elections-rahul-gandhis-reaction-to-the-defeat-of-the-grand-alliance)