---
title: "അടുത്ത മൂന്ന് മണിക്കൂർ കരുതിയിരിക്കുക....: ഇടിമിന്നലോട് കൂടിയ ശക്തമായ മഴ എത്തുന്നു, കോഴിക്കോട് ഉൾപ്പെടെ ജാഗ്രത"
english_title: "Rain warning in Kerala, alert in seven districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325957/rain-warning-in-kerala-alert-in-seven-districts"
published_at: "2025-11-14T20:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6917430584e9c_rain.jpg"
keywords: []
---

# അടുത്ത മൂന്ന് മണിക്കൂർ കരുതിയിരിക്കുക....: ഇടിമിന്നലോട് കൂടിയ ശക്തമായ മഴ എത്തുന്നു, കോഴിക്കോട് ഉൾപ്പെടെ ജാഗ്രത

> **Lead Summary:** **തിരുവനന്തപുരം: **മഴ .. മഴ ... കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **മഴ .. മഴ ... കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 2025 നവംബർ 14 (ഇന്ന്), 17, 18 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഈ മാസം 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325957/rain-warning-in-kerala-alert-in-seven-districts)