---
title: "ബിഹാറില്‍ വിജയ തിളക്കത്തില്‍ എന്‍ഡിഎ; നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായേക്കും, രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപിക്ക്"
english_title: "Bihar elections, Nitish Kumar himself may become the Chief Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325936/bihar-elections-nitish-kumar-himself-may-become-the-chief-minister"
published_at: "2025-11-14T16:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69170f32040ea_nitheesh_kumar.jpg"
keywords: []
---

# ബിഹാറില്‍ വിജയ തിളക്കത്തില്‍ എന്‍ഡിഎ; നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായേക്കും, രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപിക്ക്

> **Lead Summary:** **ദല്ലി: ** മഹാവിജയത്തിൻ്റെ തിളക്കത്തിൽ നിതീഷ് കുമാർ തന്നെ ബിഹാർ മുഖ്യമന്ത്രിയായേക്കും. രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപി തന്നെ തൽക്കാലം കൈയിൽ വയ്‌ക്കും എന്നാണ് നിലവിലെ ധാരണ.

## Article Content

**ദല്ലി: ** മഹാവിജയത്തിൻ്റെ തിളക്കത്തിൽ നിതീഷ് കുമാർ തന്നെ ബിഹാർ മുഖ്യമന്ത്രിയായേക്കും. രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപി തന്നെ തൽക്കാലം കൈയിൽ വയ്‌ക്കും എന്നാണ് നിലവിലെ ധാരണ.

അഞ്ച് വർഷ കാലയളവിനിടെ മറ്റ് കക്ഷികളെ ഒപ്പം ചേർത്ത് മുഖ്യമന്ത്രി പദത്തിന് ബിജെപി അവകാശമുന്നയിക്കാനിടയുണ്ട്. പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞ 18 ന് നടന്നേക്കും. പതിനെട്ടാം നിയമസഭയിൽ കരീടമണിയാൻ ഒരുങ്ങുകയാണ് നിതീഷ് കുമാർ.

നിതീഷ് കുമാറിനെ മുഖമായി അവതരിപ്പിച്ച് നടത്തിയ പ്രചാരണത്തിൻ്റെ അവസാനം മികച്ച വിജയത്തിലാണ് കലാശിച്ചത്. ഇത്തവണ നില ഏറെ മെച്ചപ്പെടുമെന്ന് വിലയിരുത്തി മുഖ്യമന്ത്രിപദത്തിൽ തുടക്കത്തിൽ ബിജെപി മൗനം പാലിചെങ്കിലും പിന്നീട് നിതീഷ് തന്നെ നയിക്കുമെന്ന് പറയുകയാണ്.

കേന്ദ്രത്തിൽ ജെഡിയുവിൻ്റെ12 സീറ്റുകളുടെ കൂടി ബലത്തിൽ നിലനിൽക്കുന്ന ബിജെപിക്ക് തൽക്കാലം നിതീഷ്കുമാറിനെ പിണക്കാനുമാകില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325936/bihar-elections-nitish-kumar-himself-may-become-the-chief-minister)