---
title: "ഇനിയൊന്ന് മയങ്ങാം....: ഉച്ചയ്ക്ക് ശേഷം വീണ്ടം സ്വർണവില കുറഞ്ഞു "
english_title: "Gold price in Kerala, November 14"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325913/gold-price-in-kerala-november-14"
published_at: "2025-11-14T14:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916f59bcfea4_gold.jpg"
keywords: []
---

# ഇനിയൊന്ന് മയങ്ങാം....: ഉച്ചയ്ക്ക് ശേഷം വീണ്ടം സ്വർണവില കുറഞ്ഞു 

> **Lead Summary:** **കൊച്ചി: ** സ്വർണ വില വീണ്ടും കുറഞ്ഞു. ഇന്ന് രാവിലെയും ഉച്ചക്കുമായാണ് രണ്ടുതവണ കുറഞ്ഞത് . ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,645 രൂപയും പവന് 93,160 രൂപയുമായി.

## Article Content

**കൊച്ചി: ** സ്വർണ വില വീണ്ടും കുറഞ്ഞു. ഇന്ന് രാവിലെയും ഉച്ചക്കുമായാണ് രണ്ടുതവണ കുറഞ്ഞത് . ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,645 രൂപയും പവന് 93,160 രൂപയുമായി.

ഉച്ചക്ക് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇടിഞ്ഞത്. രാവിലെ യഥാക്രമം 70 രൂപയും 560 രൂപയും കുറഞ്ഞു. 93,760 രൂപയായയിരുന്നു പവൻ വില.

ഇന്നലെ സ്വർണത്തിന് രാവിലെയും ഉച്ചക്കും വില കൂടിയിരുന്നു. രാവിലെ ഗ്രാമിന് 210 രൂപയും പവന് 1680 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപ കൂടി 11,790 രൂപയും പവന് 600 രൂപ കൂടി 94,320 രൂപയിലുമെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325913/gold-price-in-kerala-november-14)