---
title: "'ഇന്ന് സോഷ്യൽ മീഡിയ ഗോപാലകൃഷ്ണേട്ടൻ ഭരിക്കും'; ബിഹാർ വിജയത്തിന് പിന്നാലെ ബി. ഗോപാലകൃഷ്ണൻ്റെ ഡാൻസ് വീഡിയോ പങ്കുവച്ച് കെ. സുരേന്ദ്രൻ്റെ ട്രോൾ"
english_title: "k surendran trolls rahul gandhi by sharing b gopalakrishnan dance video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325897/k-surendran-trolls-rahul-gandhi-by-sharing-b-gopalakrishnan-dance-video"
published_at: "2025-11-14T13:52:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916ec7c0f32a_k_surendran.jpg"
keywords: []
---

# 'ഇന്ന് സോഷ്യൽ മീഡിയ ഗോപാലകൃഷ്ണേട്ടൻ ഭരിക്കും'; ബിഹാർ വിജയത്തിന് പിന്നാലെ ബി. ഗോപാലകൃഷ്ണൻ്റെ ഡാൻസ് വീഡിയോ പങ്കുവച്ച് കെ. സുരേന്ദ്രൻ്റെ ട്രോൾ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ബിഹാർ വിജയത്തിന് പിന്നാലെ ബി. ഗോപാലകൃഷ്ണൻ്റെ ഡാൻസ് വീഡിയോ പങ്കുവച്ച് രാഹുലിനെ ട്രോളി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ വോട്ട് ചോരി ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന മട്ടിലുള്ളതാണ് ഈ വീഡിയോ.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ബിഹാർ വിജയത്തിന് പിന്നാലെ ബി. ഗോപാലകൃഷ്ണൻ്റെ ഡാൻസ് വീഡിയോ പങ്കുവച്ച് രാഹുലിനെ ട്രോളി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ വോട്ട് ചോരി ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന മട്ടിലുള്ളതാണ് ഈ വീഡിയോ.

> "ശ്രീ. ബി ഗോപാലകൃഷ്ണൻ്റെ അനുമതിയോടെ രാഗയ്ക്കു സമർപ്പയാമി...," എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ കെ. സുരേന്ദ്രൻ പങ്കുവച്ചിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ട്രോളാണ് ഇതെന്നാണ് ചിലരുടെ കമൻ്റുകൾ.

> പോസ്റ്റിന് താഴെയുള്ള കമൻ്റുകളിലും ട്രോൾപ്പൂരമാണ്. "ഇന്ന് സോഷ്യൽ മീഡിയ ഗോപാലകൃഷ്ണേട്ടൻ ഭരിക്കും", "രാഷ്ട്രീയ വിയോജിപ്പോടുകൂടി ഡാൻസിന് ലൈക്ക്", "ഇത്ര എനർജി ഉള്ള കേരളത്തിലെ അപൂർവം ബിജെപി നേതാവ്", "ഒട്ടകനൃത്തം... വൈറലാക്കി ഉള്ളി..." എന്നിങ്ങനെ പോകുന്നു പലരുടേയും കമൻ്റുകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325897/k-surendran-trolls-rahul-gandhi-by-sharing-b-gopalakrishnan-dance-video)