---
title: "എക്‌സിറ്റ് പോളിനേപ്പോലും മലര്‍ത്തിയടിച്ച മുന്നേറ്റം, ബിഹാറിലെ ഒറ്റക്കക്ഷിയായി ബിജെപി മാറുന്നു "
english_title: "Bihar Assembly Elections, NDA ahead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325884/bihar-assembly-elections-nda-ahead"
published_at: "2025-11-14T12:31:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916d4b232544_modi.jpg"
keywords: []
---

# എക്‌സിറ്റ് പോളിനേപ്പോലും മലര്‍ത്തിയടിച്ച മുന്നേറ്റം, ബിഹാറിലെ ഒറ്റക്കക്ഷിയായി ബിജെപി മാറുന്നു 

> **Lead Summary:** **പാട്‌ന: **ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ എല്ലാ പ്രവചനങ്ങളേയും മറികടന്ന് ബിഹാര്‍ എന്‍ഡിഎ തൂത്തുവാരി.

## Article Content

**പാട്‌ന: **ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ എല്ലാ പ്രവചനങ്ങളേയും മറികടന്ന് ബിഹാര്‍ എന്‍ഡിഎ തൂത്തുവാരി.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്തുവന്ന എക്സ്റ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെപ്പോളും കവച്ചുവെച്ചു കൊണ്ട് എന്‍ഡിഎയുടെ മുന്നേറ്റം.

130 ലേറെ സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പല എക്‌സിറ്റ് പോള്‍ സര്‍വെകളും പ്രവചിച്ചത്. പരമാവധി 167 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നായിരുന്നു മാട്രിസിന്റെ പ്രവചനം. എന്നാല്‍ നിലവില്‍ എന്‍ഡിഎ 191 സീറ്റുകളിലാണ് മുന്നേറുന്നത്. ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി വരുമെന്ന പ്രവചനം ഏറെക്കുറെ സത്യമായേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപിയും സഖ്യകക്ഷിയായ ജെഡിയുവും തമ്മിലാണ് പോരാട്ടം.

പ്രതിപക്ഷ സഖ്യത്തെ നയിക്കുന്ന ആര്‍ജെഡി ആയിരുന്നു കഴിഞ്ഞ രണ്ടുതവണയും തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ നിലവിലെ ലീഡ് നില പരിശോധിച്ചാല്‍ ആര്‍ജെഡി വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325884/bihar-assembly-elections-nda-ahead)