---
title: "തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരില്ല,  കണ്ണൂരിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി സിപിഎം"
english_title: "Local body elections, name not in voter list, CPM changes declared candidate in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325874/local-body-elections-name-not-in-voter-list-cpm-changes-declared-candidate-in-kannur"
published_at: "2025-11-14T11:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916c8f280238_CPM.jpg"
keywords: []
---

# തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരില്ല,  കണ്ണൂരിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി സിപിഎം

> **Lead Summary:** **കണ്ണൂർ: **തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടര്‍ന്ന് സിപിഎം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി .

## Article Content

**കണ്ണൂർ: **തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടര്‍ന്ന് സിപിഎം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി .

കണ്ണൂർ ആന്തൂർ നഗരസഭ ആറാം വാർഡിലെ സ്ഥാനാർത്ഥി ജബ്ബാർ ഇബ്രാഹിമിനെയാണ് വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടര്‍ന്ന് മാറ്റിയത്.

ജബ്ബാറിന് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ വോട്ട് ഉണ്ടായിരുന്നതായി സിപിഎം പറയുന്നു. ജബ്ബാർ ഇബ്രാഹിമിന് പകരം വി പ്രേമരാജനെ സ്ഥാനാർത്ഥിയാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325874/local-body-elections-name-not-in-voter-list-cpm-changes-declared-candidate-in-kannur)