---
title: "ബിഹാർ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിനിടെ വോട്ട് കൊള്ള ആരോപണവുമായി കോൺഗ്രസ്"
english_title: "Bihar elections: Congress alleges vote rigging"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325859/bihar-elections-congress-alleges-vote-rigging"
published_at: "2025-11-14T10:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916bca4b5597_udf_vote_kolla.jpg"
keywords: []
---

# ബിഹാർ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിനിടെ വോട്ട് കൊള്ള ആരോപണവുമായി കോൺഗ്രസ്

> **Lead Summary:** **[** ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വോട്ട് കൊള്ള ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അവിശ്വാസം രേഖപ്പെടുത്തി കോൺഗ്രസ് ആസ്ഥാനത്ത് പ്ലക്കാർഡുകളുമായി പ്രവർത്തകർ പ്രതിഷേധിച്ചു

## Article Content

**[** ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വോട്ട് കൊള്ള ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അവിശ്വാസം രേഖപ്പെടുത്തി കോൺഗ്രസ് ആസ്ഥാനത്ത് പ്ലക്കാർഡുകളുമായി പ്രവർത്തകർ പ്രതിഷേധിച്ചു

ബിഹാർ കൊള്ളയടിക്കപ്പെട്ടുവെന്ന് കോൺ​ഗ്രസ് പ്രവർത്തകർ ആരോപിച്ചു. ബിഹാറില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബിഹാര്‍ കൊള്ളയടിച്ചു ഇനി ബംഗാളിന്റെ ഊഴമാണ് തുടങ്ങിയ പ്ലാക്കാര്‍ഡുകളുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വോട്ട് കൊള്ളയടിച്ചാണ് ബിജെപി ജയിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325859/bihar-elections-congress-alleges-vote-rigging)