---
title: "ബിഹാറില്‍ തുടര്‍ഭരണം ഉറപ്പിച്ച് എന്‍ഡിഎ; വന്‍ഭൂരിപക്ഷം, നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് ബിജെപി"
english_title: "bihar election result nda secures massive majority continues rule"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325853/bihar-election-result-nda-secures-massive-majority-continues-rule"
published_at: "2025-11-14T10:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916b828e276b_nithesh_kumar.jpg"
keywords: []
---

# ബിഹാറില്‍ തുടര്‍ഭരണം ഉറപ്പിച്ച് എന്‍ഡിഎ; വന്‍ഭൂരിപക്ഷം, നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് ബിജെപി

> **Lead Summary:** **( **[www.truevisionnews.com]** )** ബിഹാറില്‍ തുടര്‍ഭരണം ഉറപ്പിച്ച് എന്‍ഡിഎ. 2020നെക്കാള്‍ മികച്ച മുന്നേറ്റമാണ് സഖ്യം നടത്തുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു മാറി. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കി. അതേസമയം മഹാസഖ്യത്തിന് വന്‍ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ചിരാഗ് പസ്വാന്‍റെ എല്‍ജെപി 14 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് രണ്ടക്കം പോലും കടക്കാനായിട്ടില്ല. ഇടതുപാര്‍ട്ടികള്‍ രണ്ടിടത്ത് ലീഡ് ചെയ്യുന്നുണ്ട്.

## Article Content

**( **[www.truevisionnews.com]** )** ബിഹാറില്‍ തുടര്‍ഭരണം ഉറപ്പിച്ച് എന്‍ഡിഎ. 2020നെക്കാള്‍ മികച്ച മുന്നേറ്റമാണ് സഖ്യം നടത്തുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു മാറി. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കി. അതേസമയം മഹാസഖ്യത്തിന് വന്‍ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ചിരാഗ് പസ്വാന്‍റെ എല്‍ജെപി 14 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് രണ്ടക്കം പോലും കടക്കാനായിട്ടില്ല. ഇടതുപാര്‍ട്ടികള്‍ രണ്ടിടത്ത് ലീഡ് ചെയ്യുന്നുണ്ട്.

2020 ലെ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎ സഖ്യത്തിന് നേടാന്‍ കഴിഞ്ഞത്. 66.91 ശതമാനമായിരുന്നു ഇത്തവണത്തെ ബിഹാറിലെ പോളിങ്. 62.8 ശതമാനം പുരുഷന്‍മാരും 71.6 ശതമാനം സ്ത്രീകളും തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325853/bihar-election-result-nda-secures-massive-majority-continues-rule)