---
title: "ബിഹാർ വോട്ടെണ്ണൽ: എൻ.ഡി.എയ്ക്ക് വൻ മുന്നേറ്റം; കേവല ഭൂരിപക്ഷം കടന്നു"
english_title: "Bihar vote counting, NDA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325848/bihar-vote-counting-nda"
published_at: "2025-11-14T10:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916b476eab1f_election.jpg"
keywords: []
---

# ബിഹാർ വോട്ടെണ്ണൽ: എൻ.ഡി.എയ്ക്ക് വൻ മുന്നേറ്റം; കേവല ഭൂരിപക്ഷം കടന്നു

> **Lead Summary:** രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ എൻ.ഡി.എയ്ക്ക് വൻ മുന്നേറ്റം. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞ് ബാലറ്റ് വോട്ടുകളിലേക്ക് കടന്നതോടെയാണ് എൻ.ഡി.എ വ്യക്തമായ ലീഡ് നില കൈവരിച്ചത്. ലീഡ് നില പ്രകാരം മുന്നണി നിലവിൽ കേവല ഭൂരിപക്ഷം കടന്നു.

## Article Content

രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ എൻ.ഡി.എയ്ക്ക് വൻ മുന്നേറ്റം. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞ് ബാലറ്റ് വോട്ടുകളിലേക്ക് കടന്നതോടെയാണ് എൻ.ഡി.എ വ്യക്തമായ ലീഡ് നില കൈവരിച്ചത്. ലീഡ് നില പ്രകാരം മുന്നണി നിലവിൽ കേവല ഭൂരിപക്ഷം കടന്നു.

രാവിലെ 9.10-ലെ ഏറ്റവും പുതിയ ലീഡ് നില പരിശോധിക്കുമ്പോൾ, എൻ.ഡി.എ 163 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. പ്രതിപക്ഷ മഹാസഖ്യമായ 'ഇന്ത്യ' മുന്നണി 77 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റ് പാർട്ടികൾ 8 ഇടങ്ങളിലും മുന്നിട്ട് നിൽക്കുന്നുണ്ട്.

243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് ആവശ്യമുള്ളത്. നിലവിലെ ലീഡ് നില തുടർന്നാൽ എൻ.ഡി.എ അധികാരത്തിൽ തിരിച്ചെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. എങ്കിലും വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലീഡ് നിലകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

ആകെ 243 സീറ്റുകളാണ് ബിഹാറിലുള്ളത്. ഒരു ഘട്ടത്തില്‍ എന്‍ഡിഎയും ഇന്ത്യയും നൂറുകടന്ന് ഇഞ്ചോടിഞ്ച് മുന്നേറുകയായിരുന്നെങ്കില്‍ പിന്നീട് നൂറില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോകുകയും എന്‍ഡിഎ കൂടുതല്‍ മുന്നേറുകയുമായിരുന്നു. അഞ്ചിലേറെ സീറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍ മുന്നേറുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325848/bihar-vote-counting-nda)