---
title: "ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്:  'മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ' - തേജസ്വി യാദവ്"
english_title: "Bihar Assembly Elections: Tejashwi Yadav Confident of Victory"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325838/bihar-assembly-elections-tejashwi-yadav-confident-of-victory"
published_at: "2025-11-14T08:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69169b6bdf405_yadhav.jpg"
keywords: []
---

# ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്:  'മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ' - തേജസ്വി യാദവ്

> **Lead Summary:** **പട്ന: ** ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ മഹാസഖ്യത്തിന്റെ വിജയം ഉറപ്പിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. 2020ലെ തെറ്റ് ഇത്തവണ ആവർത്തിക്കരുതെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

## Article Content

**പട്ന: ** ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ മഹാസഖ്യത്തിന്റെ വിജയം ഉറപ്പിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. 2020ലെ തെറ്റ് ഇത്തവണ ആവർത്തിക്കരുതെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണൽ പ്രക്രിയയിൽ ഭരണഘടനാ വിരുദ്ധമോ അന്യായമോ ആയ എന്തെങ്കിലും നടപടികൾ ഉണ്ടായാൽ പൊതുജനങ്ങൾ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഞങ്ങൾ സർക്കാർ രൂപീകരിക്കുകയെന്ന് ഞങ്ങൾക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ പ്രവർത്തകർ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലുമുണ്ട്. അവർ ജാഗ്രത പാലിക്കുന്നുണ്ട്.

ഭരണകൂടം 2020 ലെ തെറ്റ് വീണ്ടും ആവർത്തിക്കുകയോ, ആരെങ്കിലും അവരുടെ പരിധി ലംഘിക്കുകയോ, ഭരണഘടനാ വിരുദ്ധമായ എന്തെങ്കിലും ചെയ്യുകയോ ചെയ്താലോ ഏതെങ്കിലും ഉദ്യോഗസ്ഥൻ ആരുടെയെങ്കിലും നിർദ്ദേശത്തിന് അനുസരിച്ച് പ്രവർത്തിക്കുകയാണെങ്കിലോ പൊതുജനങ്ങൾ ഇടപെടും’. തേജസ്വി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325838/bihar-assembly-elections-tejashwi-yadav-confident-of-victory)