---
title: "എല്ലിനും പല്ലിനും ബലം, രക്തക്കുറവിന് പരിഹാരം;  ഉണക്കമുന്തിരി കുതിർത്ത വെള്ളത്തിന്റെ മാന്ത്രിക ഗുണങ്ങൾ അറിയാം"
english_title: " Benefits of raisin soaked water, health benefits of raisins."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325823/benefits-of-raisin-soaked-water-health-benefits-of-raisins"
published_at: "2025-11-13T22:41:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691614271fb1c_RAISIN.jpeg"
keywords: []
---

# എല്ലിനും പല്ലിനും ബലം, രക്തക്കുറവിന് പരിഹാരം;  ഉണക്കമുന്തിരി കുതിർത്ത വെള്ളത്തിന്റെ മാന്ത്രിക ഗുണങ്ങൾ അറിയാം

> **Lead Summary:** **[ഉ**ണക്കമുന്തിരി ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തതിനാൽ പായസത്തിൽ നിന്ന് പോലും എടുത്തു മാറ്റി വെക്കുന്നവരും ആണല്ലോ നമ്മളിൽ പലരും. എന്നാൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഉണക്കമുന്തിരി. അത് വെള്ളത്തിൽകുതിർത്ത് കഴിച്ചാൽ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പലർക്കും അറിയാം. എന്നാൽ കുതിർത്ത വെള്ളം കളയുന്ന പതിവ് നിങ്ങൾക്കുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കു....

## Article Content

**[ഉ**ണക്കമുന്തിരി ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തതിനാൽ പായസത്തിൽ നിന്ന് പോലും എടുത്തു മാറ്റി വെക്കുന്നവരും ആണല്ലോ നമ്മളിൽ പലരും. എന്നാൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഉണക്കമുന്തിരി. അത് വെള്ളത്തിൽകുതിർത്ത് കഴിച്ചാൽ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പലർക്കും അറിയാം. എന്നാൽ കുതിർത്ത വെള്ളം കളയുന്ന പതിവ് നിങ്ങൾക്കുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കു....

ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലേക്ക് പോഷക ഘടകങ്ങൾ ആകിരണം ചെയ്യുന്നതിനായി സഹായിക്കുന്നു. ഉണക്കമുന്തിരി വെറുതെ കഴിക്കുന്നതിലും പോഷക ഘടകങ്ങൾ ശരീരത്തിൽ പെട്ടെന്ന് എത്തുന്നതിന് ഫലപ്രദം വെള്ളത്തിൽ കുതിർത്ത് ആ വെള്ളം കുടിക്കുന്നതാണ്. കാൽസ്യം, പൊട്ടാസ്യം, ഫൈബറുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി.

എല്ല്, പല്ല്, നഖം എന്നിവയുടെ ആരോഗ്യത്തിന് രാത്രി ഒരു ഗ്ളാസ്സിൽ ചൂടുവെള്ളമെടുത്ത് മൂന്ന് ടീസ്പൂൺ ഉണക്കമുന്തിരി അതിൽ ഇട്ടുവെക്കുക. രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുന്നത് നല്ലതാണ്.

തടികുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റ് എടുക്കുന്നവർക്കും ഈ വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് വർധിക്കാതിരിക്കാൻ ഉപയോഗപ്രദമാണ്. വിളർച്ച അനുഭവപ്പെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ധാരാളം ഇരുമ്പിന്റെ അംശമുള്ള ഉണക്കമുന്തിരി വെള്ളം  നല്ല ഒരു ഔഷധമാണ്. ഇത് നമ്മുടെ ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നു. രക്തശുദ്ധിക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇവയല്ലാതെ മുടി വളരുന്നതിന്, ചർമ്മ സംരക്ഷണത്തിന്, മുഖക്കുരു നിയന്ത്രിക്കുന്നതിന് എല്ലാം ഉണക്കമുന്തിരി വെള്ളം വളരെ നല്ലതാണ്.

ഇവയല്ലാതെ ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉണക്കമുന്തിരിക്കും അത് കുതിർത്തു വെക്കുന്ന വെള്ളത്തിനും ഇനിയും ഉണ്ട്. ഉണക്ക മുന്തിരി ചെറുതാണെങ്കിലും അതുകൊണ്ടുള്ള ഉപകാരങ്ങൾ വലുതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325823/benefits-of-raisin-soaked-water-health-benefits-of-raisins)