---
title: "നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി മറ്റുവാഹനങ്ങളിലേക്ക് ഇടിച്ച് അപകടം; ആറ് മരണം "
english_title: "Container lorry accident in Pune, six dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325821/container-lorry-accident-in-pune-six-dead"
published_at: "2025-11-13T22:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69160cc3a1726_fire.jpg"
keywords: []
---

# നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി മറ്റുവാഹനങ്ങളിലേക്ക് ഇടിച്ച് അപകടം; ആറ് മരണം 

> **Lead Summary:** **മുംബൈ: **പുണെയില്‍ നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി മറ്റുവാഹനങ്ങളിലേക്ക് ഇടിച്ച് അപകടം.ആറുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട് തീപിടിച്ച രണ്ട് ലോറികള്‍ക്കിടയില്‍ ഒരു കാര്‍ തകര്‍ന്ന് കിടക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

## Article Content

**മുംബൈ: **പുണെയില്‍ നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി മറ്റുവാഹനങ്ങളിലേക്ക് ഇടിച്ച് അപകടം.ആറുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട് തീപിടിച്ച രണ്ട് ലോറികള്‍ക്കിടയില്‍ ഒരു കാര്‍ തകര്‍ന്ന് കിടക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

പൂണെ-ബെംഗളൂരു ഹൈവേയില്‍ നവാലെ ബ്രിഡ്ജിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.

എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് പരിശോധിച്ചുവരികയാണെന്നും അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കിയതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പൂണെ-ബെംഗളൂരു ഹൈവേയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325821/container-lorry-accident-in-pune-six-dead)