---
title: "കാൽവഴുതി കയത്തിൽ വീണ് കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു, അന്ത്യം സുഹൃത്തുക്കളുടെ കണ്മുന്നിൽ "
english_title: "college student drowned, boat in Thattathikanam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325803/college-student-drowned-boat-in-thattathikanam"
published_at: "2025-11-13T19:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915eb5ce6ab5_death.jpg"
keywords: []
---

# കാൽവഴുതി കയത്തിൽ വീണ് കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു, അന്ത്യം സുഹൃത്തുക്കളുടെ കണ്മുന്നിൽ 

> **Lead Summary:** **ഇടുക്കി: **തട്ടാത്തിക്കാനത്ത് കോളേജ് വിദ്യാർത്ഥി കയത്തിൽ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥി കരിമ്പൻ സ്വദേശി അരവിന്ദ് കെ. സുരേഷ് ആണ് മരിച്ചത്.

## Article Content

**ഇടുക്കി: **തട്ടാത്തിക്കാനത്ത് കോളേജ് വിദ്യാർത്ഥി കയത്തിൽ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥി കരിമ്പൻ സ്വദേശി അരവിന്ദ് കെ. സുരേഷ് ആണ് മരിച്ചത്.

വ്യാഴാഴ്ച്ച മൂന്നരയോടെ സുഹൃത്തുക്കളോടൊപ്പം എത്തിയ അരവിന്ദ് കാൽവഴുതി കയത്തിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അരവിന്ദിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പ്രദേശവാസികളും വിദ്യാർത്ഥികളും ചേർന്നാണ് അരവിന്ദിനെ കയത്തിൽനിന്ന് പുറത്തെടുത്തത്.

ഇതിനിടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ അരവിന്ദിന് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച്ച ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325803/college-student-drowned-boat-in-thattathikanam)