---
title: "വെറുതെ തള്ളിക്കളയരുതേ; വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ ധാരാളമാണ്"
english_title: "eating guava on an empty stomach has many benefits"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325762/eating-guava-on-an-empty-stomach-has-many-benefits"
published_at: "2025-11-13T15:00:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915a6c551f2e_guana.jpg"
keywords: []
---

# വെറുതെ തള്ളിക്കളയരുതേ; വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ ധാരാളമാണ്

> **Lead Summary:** **[** ഒരു പേരയ്ക്ക കഴിച്ചുകൊണ്ട് ദിവസം ആരംഭിച്ചാല്‍ എങ്ങനെയിരിക്കും. ഇത് ചെറിയൊരു കാര്യമാണെന്ന് കരുതേണ്ട. ദിവസേനെയുള്ള ഈ ശീലം ശരീരത്തിന് നല്‍കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളാണ്. പേരയ്ക്കയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്.

## Article Content

**[** ഒരു പേരയ്ക്ക കഴിച്ചുകൊണ്ട് ദിവസം ആരംഭിച്ചാല്‍ എങ്ങനെയിരിക്കും. ഇത് ചെറിയൊരു കാര്യമാണെന്ന് കരുതേണ്ട. ദിവസേനെയുള്ള ഈ ശീലം ശരീരത്തിന് നല്‍കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളാണ്. പേരയ്ക്കയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്.

വിറ്റാമിന്‍ സി, നാരുകള്‍, പൊട്ടാസ്യം, ബയോ ആക്ടീവ് സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് പേരയ്ക്ക. ഒഴിഞ്ഞ വയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഈ പോഷകങ്ങളൊക്കെ ശരീരം ആഗിരണം ചെയ്യും. ഇതിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. മാത്രമല്ല പേരയ്ക്കയിലെ ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ഹൃദയ പ്രവര്‍ത്തനത്തെ സഹായിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും ചെയ്യും.

**വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍**

**ദഹനത്തെ സഹായിക്കുന്നു**

പേരയ്ക്കയില്‍ ധാരാളം നാരുകള്‍ (ഫൈബറുകള്‍) അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. അതിരാവിലെ പേരയ്ക്ക കഴിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന നാരുകളും ജലാംശവും ശോധന സുഗമമാക്കാന്‍ സഹായിക്കും.

**രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു**

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ പേരയ്ക്കയ്ക്കുള്ള പങ്കിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ തന്നെയുണ്ട്. വെറും വയറ്റില്‍ പേരയ്ക്ക കഴിക്കുന്നത് ഫാസ്റ്റിംഗ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുകയും മൊത്തം കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, എല്‍ഡിഎല്‍-സി ഇവയൊക്കെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ക്ലിനിക്കല്‍ പഠനങ്ങളില്‍ പറയുന്നുണ്ട്.

**ഹൃദയസംബന്ധമായ ഗുണങ്ങള്‍**

പേരയ്ക്ക കഴിക്കുന്നത് ഹൃദയ സംബന്ധമായ അപകട ഘടകങ്ങളെ ഒഴിവാക്കിയേക്കാമെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. കൊളസ്‌ട്രോളിലും ട്രൈഗ്ലിസറൈഡുകളിലും ഗണ്യമായ കുറവുണ്ടാക്കുന്നതുകൊണ്ട് ഇത് ക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. പേരയ്ക്കയില്‍ കാണപ്പെടുന്ന നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍,പൊട്ടാസ്യം ഇവയൊക്കെ രക്തക്കുഴലുകളുടെ ആരോഗ്യത്തെ സഹായിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325762/eating-guava-on-an-empty-stomach-has-many-benefits)