---
title: "Delhi RedFort Blast: ചെങ്കോട്ട സ്ഫോടനം:  മരണം 13ആയി, സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളെ കൂടി കസ്റ്റഡിയിൽ"
english_title: "Delhi RedFort Blast  hospital confirmed that the death toll has risen to 13."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325716/delhi-redfort-blast-hospital-confirmed-that-the-death-toll-has-risen-to-13"
published_at: "2025-11-13T11:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69157624dc0a8_clash.jpg"
keywords: []
---

# Delhi RedFort Blast: ചെങ്കോട്ട സ്ഫോടനം:  മരണം 13ആയി, സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളെ കൂടി കസ്റ്റഡിയിൽ

> **Lead Summary:** **Delhi RedFort Blast **ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13 ആയെന്ന് സ്ഥിരീകരിച്ച് ആശുപത്രി. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ എന്നയാളാണ് മരിച്ചത്.

## Article Content

**Delhi RedFort Blast **ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13 ആയെന്ന് സ്ഥിരീകരിച്ച് ആശുപത്രി. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ എന്നയാളാണ് മരിച്ചത്.

ഇതുവരെ 12 മരണം ആയിരുന്നു സ്ഥിരീകരിച്ചത്. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്ത വ്യക്തി കൂടി അറസ്റ്റിലായിട്ടുണ്ട്. ഫഹീം ആണ് അറസ്റ്റിലായത്.

അറസ്റ്റിലായ ഫഹീം, ഉമറിന്റെ ബന്ധുവെന്നാണ് വിവരം. ഫരീദാബാദ് സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളെ പൊലീസ് കൂടി കസ്റ്റഡിയിലെടുത്തു. ഹരിയാന കേന്ദ്രീകരിച്ച് നാലാമത്തെ കാറിനായി തെരച്ചിൽ നടന്നുവരികയാണ്.

അതിനിടെ, ചെങ്കോട്ട സ്ഫോടനത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സ്ഫോടനത്തിനു മുൻപ് ഉമർ നബി വെള്ള ഐ20 കാറുമായി കൊണാട് പ്ലേസിൽ എത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അതേസമയം ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം സംബന്ധിച്ചുള്ള അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തലുകള്‍ പുറത്തുവരുന്നു. കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന ഡോക്ടര്‍ ഉമര്‍ പരിഭ്രാന്തനായി സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ പിഴവ് സംഭവിച്ചിരിക്കാമെന്ന് ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച രാജ്യത്തുടനീളം ഭീകരവാദ സംശയിക്കുന്നവര്‍ക്കെതിരെ നടന്ന റെയ്ഡുകളും ഹരിയാണയിലെ ഫരീദാബാദില്‍ നിന്ന് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 2,900 കിലോഗ്രാം രാസവസ്തുക്കള്‍ കണ്ടെടുത്തതും സംശയിക്കുന്നവരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും സ്ഥലം മാറാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരിക്കാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325716/delhi-redfort-blast-hospital-confirmed-that-the-death-toll-has-risen-to-13)