---
title: "മഴ മഴ....; കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് "
english_title: "Rain likely in Kerala, orange alert in five districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325667/rain-likely-in-kerala-orange-alert-in-five-districts"
published_at: "2025-11-12T22:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914c0748663d_rain.jpg"
keywords: []
---

# മഴ മഴ....; കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി (ഓറഞ്ച് അലർട്ട് അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി (ഓറഞ്ച് അലർട്ട് അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325667/rain-likely-in-kerala-orange-alert-in-five-districts)