---
title: "വലയിലാക്കിയത് വൻ പ്ലാനിങ്ങോടെ...; 430 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ"
english_title: "Kozhikode native arrested for hunting synthetic drugs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325665/kozhikode-native-arrested-for-hunting-synthetic-drugs"
published_at: "2025-11-12T22:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914ba5d5d084_mdma.jpg"
keywords: []
---

# വലയിലാക്കിയത് വൻ പ്ലാനിങ്ങോടെ...; 430 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ

> **Lead Summary:** **ആലപ്പുഴ : ** അരൂരിൽ നിന്ന് 430 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ . കോഴിക്കോട് ഫറുക്ക് വെളുത്തേടത്ത് വീട്ടിൽ ശ്രീമോൻ നെയാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പോലിസും ചേർന്ന് പിടി കൂടിയത് .

## Article Content

**ആലപ്പുഴ : ** അരൂരിൽ നിന്ന് 430 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ . കോഴിക്കോട് ഫറുക്ക് വെളുത്തേടത്ത് വീട്ടിൽ ശ്രീമോൻ നെയാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പോലിസും ചേർന്ന് പിടി കൂടിയത് .

ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്ക് മരുന്ന് വേട്ടയാണ് ഇത്. രണ്ടുദിവസമായി ഇയാളെ രഹസ്യമായി പിന്തുടർന്നും ഇയാളുടെ വീട്ടിലേക്കുള്ള സിസിടിവികൾ പോലീസ് നിരീക്ഷിച്ചുമാണ് വലയിലാക്കിയത്.

ഇയാൾക്കെതിരെ കേരളത്തിലെ വിവിധ പോലിസ് സ്റ്റേഷനുകളിൽ നിരവധി എന്‍ ഡി പി എസ് , പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ അരൂരിൽ വാടയ്ക്ക് താമസിച്ച് വരികയായിരുന്നു. മറ്റ് ജില്ലകളിൽ കേസ് നടത്തുന്നതിനുവേണ്ടിയാണ് ഇയാൾ ഇത്രയും വലിയളവിൽ എംഡിഎംഎ വാങ്ങി വിൽപ്പനയ്ക്ക് എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325665/kozhikode-native-arrested-for-hunting-synthetic-drugs)