---
title: "ഇതൊന്ന് പഠിച്ചുവെച്ചോള്ളൂ.....; പച്ചക്കറിയും പരിപ്പും വേണ്ട, ഉഗ്രൻ 'സാമ്പാർ' ഇങ്ങനെയും ഉണ്ടാക്കാം...!"
english_title: "Sambar Recipe, Variety Sambar Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325661/sambar-recipe-variety-sambar-recipe"
published_at: "2025-11-12T21:27:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914b05b0cc7f_sambar.jpg"
keywords: []
---

# ഇതൊന്ന് പഠിച്ചുവെച്ചോള്ളൂ.....; പച്ചക്കറിയും പരിപ്പും വേണ്ട, ഉഗ്രൻ 'സാമ്പാർ' ഇങ്ങനെയും ഉണ്ടാക്കാം...!

> **Lead Summary:** **** സാമ്പാർ ഇഷ്ടമില്ലാത്ത മലയാളിയോ? എന്നാൽ എല്ലാവര്ക്കും പച്ചക്കറി കഷ്ണം കഴിക്കുന്നത് ഇഷ്ടമില്ല. ഇനി പച്ചക്കറി കഷ്ണം കൂടിപ്പോയി എന്നുപറഞ്ഞുകൊണ്ട് സൈഡിലേക്ക് മാറ്റിവെക്കേണ്ട... , പച്ചക്കറി അധികം ഇല്ലാതെ ഒരു ഉഗ്രൻ സാമ്പാർ ഉണ്ടാക്കാം... ഇതൊന്ന് പഠിച്ചുവെച്ചോള്ളൂ.....

## Article Content

**** സാമ്പാർ ഇഷ്ടമില്ലാത്ത മലയാളിയോ? എന്നാൽ എല്ലാവര്ക്കും പച്ചക്കറി കഷ്ണം കഴിക്കുന്നത് ഇഷ്ടമില്ല. ഇനി പച്ചക്കറി കഷ്ണം കൂടിപ്പോയി എന്നുപറഞ്ഞുകൊണ്ട് സൈഡിലേക്ക് മാറ്റിവെക്കേണ്ട... , പച്ചക്കറി അധികം ഇല്ലാതെ ഒരു ഉഗ്രൻ സാമ്പാർ ഉണ്ടാക്കാം... ഇതൊന്ന് പഠിച്ചുവെച്ചോള്ളൂ.....

*ആവശ്യമായ സാധനങ്ങൾ*

*ചെറിയ ഉള്ളി*

*തക്കാളി *

*പച്ചമുളക് *

*ഉണക്കമുളക് *

*കടുക് *

*കായപ്പൊടി*

*ഉലുവ*

*ഉപ്പ്*

*വെളിച്ചെണ്ണ*

*തയ്യാറാക്കുന്ന വിധം*

*തക്കാളിയും ചെറിയ ഉള്ളിയും പച്ചമുളകും ഉപ്പും സാമ്പാർ പൊടിയും കുറച്ച് വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കാൻ വയ്ക്കുക. ശേഷം വെന്തതിനു ശേഷം തക്കാളിയും ഉള്ളിയും ചേർന്ന കൂട്ട് ചൂടാറിയതിനു ശേഷം മിക്സിയിൽ അരക്കുക.*

*പിന്നീട് അടുപ്പിൽ പത്രം വച്ച്ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവായും കറിവേപ്പിലയും ഉണക്കമുളകും വേണമെങ്കിൽ മുളക്പൊടിയും ചേർക്കുക. ഇവ നന്നായി മൂത്തുവരുമ്പോൾ അരച്ച് വച്ച തക്കാളി കൂട്ടിലേക്ക് ചേർക്കാം. ഇത് നന്നായി ഇളക്കി ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് കറി ചെറിയ തീയിൽ ചെറുതായി തിളപ്പിച്ചെടുക്കുക. കിടിലൻ സാമ്പാർ റെഡി.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325661/sambar-recipe-variety-sambar-recipe)