---
title: "എല്ലാം ഹതാ, ഹുവാ....: മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ വിദേശമദ്യ കടത്ത്; ലോറി ഡ്രൈവർ അറസ്റ്റിൽ"
english_title: "Mahe liquor smuggling, lorry driver arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325630/mahe-liquor-smuggling-lorry-driver-arrested-new"
published_at: "2025-11-12T16:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69149ff90f7ad_mahi.jpg"
keywords: []
---

# എല്ലാം ഹതാ, ഹുവാ....: മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ വിദേശമദ്യ കടത്ത്; ലോറി ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : **മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി ഡ്രൈവർ അറസ്റ്റിൽ. ലോറി ഡ്രൈവറും മൈസൂർ സ്വദേശിയുമായ എം. അരുണിനെയാണ് നാദാപുരം പൊലീസ് പിടികൂടിയത്.

## Article Content

**കണ്ണൂർ : **മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി ഡ്രൈവർ അറസ്റ്റിൽ. ലോറി ഡ്രൈവറും മൈസൂർ സ്വദേശിയുമായ എം. അരുണിനെയാണ് നാദാപുരം പൊലീസ് പിടികൂടിയത്.

ലോറിയിൽ നിന്ന് 30 കുപ്പി വിദേശ മദ്യം അധികൃതർ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി പെരിങ്ങത്തൂർ – നാദാപുരം സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്.

ലോറിയും, മദ്യവും അധികൃതർ കസ്റ്റഡിയിൽ എടുത്തു. മൈസൂരിലെ ഡിസ്റ്റിലറിയിൽ നിന്ന് മാഹിയിൽ മദ്യം എത്തിച്ച് മൈസൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325630/mahe-liquor-smuggling-lorry-driver-arrested-new)